Kerala

ജനങ്ങളോട് അര്‍പ്പണബോധത്തോടെ പ്രവര്‍ത്തിച്ച സഹസാമാജികന്‍; വിജയന്‍പിള്ളയുടെ നിര്യാണത്തില്‍ മുഖ്യമന്ത്രി അനുശോചിച്ചു

ചവറ മേഖലയുടെ വികസനത്തില്‍ പ്രത്യേകിച്ചും നിയമസഭാംഗമെന്ന നിലയില്‍ കേരള വികസനത്തിന് പൊതുവിലും വലിയ സംഭാവനയാണ് അദ്ദേഹം നല്‍കിയത്.

ജനങ്ങളോട് അര്‍പ്പണബോധത്തോടെ പ്രവര്‍ത്തിച്ച സഹസാമാജികന്‍; വിജയന്‍പിള്ളയുടെ നിര്യാണത്തില്‍ മുഖ്യമന്ത്രി അനുശോചിച്ചു
X

തിരുവനന്തപുരം: ജനങ്ങളോട് അര്‍പ്പണബോധത്തോടെ പ്രവര്‍ത്തിച്ച സഹസാമാജികനായിരുന്നു ചവറ എംഎല്‍എ എന്‍ വിജയന്‍പിള്ളയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചനസന്ദേശത്തില്‍ പറഞ്ഞു. ചവറ മേഖലയുടെ വികസനത്തില്‍ പ്രത്യേകിച്ചും നിയമസഭാംഗമെന്ന നിലയില്‍ കേരള വികസനത്തിന് പൊതുവിലും വലിയ സംഭാവനയാണ് അദ്ദേഹം നല്‍കിയത്.

ജനങ്ങളുടെ സ്‌നേഹാദരങ്ങള്‍ പിടിച്ചുപറ്റിയ പൊതുപ്രവര്‍ത്തകനായിരുന്നു. രണ്ടുദശാബ്ദത്തിലേറെ പഞ്ചായത്ത് അംഗമായും ജില്ലാ പഞ്ചായത്ത് അംഗമായും പ്രവര്‍ത്തിച്ച വിജയന്‍പിള്ള, ആശുപത്രിക്കിടക്കയിലും ജനങ്ങളുടെ പ്രശ്‌നങ്ങളില്‍ സജീവതല്‍പരനായിരുന്നുവെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു.

Next Story

RELATED STORIES

Share it