മുരിങ്ങൂരില്‍ യുവതിയെ പീഡിപ്പിച്ചെന്ന കേസ്: മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി; പ്രതി ജോണ്‍സണ്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ മുമ്പാകെ ഹാജരാകണമെന്ന് ഹൈക്കോടതി
പ്രതിയുടെ അറസ്റ്റ് അനിവാര്യമാണെന്നും കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടതുണ്ടെന്നുമുള്ള പ്രോസിക്യൂഷന്റെ വാദം അംഗീകരിച്ചാണ് കോടതി ജാമ്യാപേക്ഷ തള്ളിയത്

കൊച്ചി: മുരിങ്ങൂരില്‍ യുവതിയെ പീഡിപ്പിച്ചെന്ന കേസില്‍ പ്രതി ജോണ്‍സന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. അന്വേഷണ ഉദ്യോഗസ്ഥന്‍ മുമ്പാകെ ഹാജരാവാന്‍ പ്രതിക്ക് കോടതി നിര്‍ദേശം നല്‍കി. പ്രതിയുടെ അറസ്റ്റ് അനിവാര്യമാണെന്നും കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടതുണ്ടെന്നുമുള്ള പ്രോസിക്യൂഷന്റെ വാദം അംഗീകരിച്ചാണ് കോടതി ജാമ്യാപേക്ഷ തള്ളിയത്.
പ്രതിയുടെ മൊബൈല്‍ ഫോണ്‍ കണ്ടെടുക്കേണ്ടതുണ്ടെന്നും സാക്ഷികളുടെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായിട്ടില്ലെന്നും പ്രോസിക്യൂഷന്‍ വ്യക്തമാക്കി. ഇര പരാതി കൊടുക്കാന്‍ വൈകിയെന്ന പ്രതിയുടെ വാദം ഈ ഘട്ടത്തില്‍ പരിഗണിക്കാനാവില്ലെന്നു കോടതി വ്യക്തമാക്കി.
2016 ല്‍ യുവതിയെ രാത്രി വീട്ടില്‍ കയറി പീഡിപ്പിച്ചെന്നും നഗ്‌ന ചിത്രങ്ങള്‍ എടുത്ത പ്രതി പീഡന വിവരം പുറത്തു പറഞ്ഞാല്‍ ചിത്രങ്ങള്‍ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തുകയാണെന്നുമാണ് കേസിലെ ആരോപണം.
RELATED STORIES
ഐഎസ്എല്ലില്‍ വിജയം തുടര്‍ന്ന് ബ്ലാസ്റ്റേഴ്സ്; ലൂണ രക്ഷകന്
1 Oct 2023 5:29 PM GMTപ്രീമിയര്‍ ലീഗ്; സിറ്റിക്കും യുനൈറ്റഡിനും തോല്‍വി; ലീഗ് വണ്ണില്‍...
1 Oct 2023 3:43 AM GMTകേരളാ ബ്ലാസ്റ്റേഴ്സ് താരത്തിനെതിരേ വംശീയാധിക്ഷേപം; റയാന്...
23 Sep 2023 6:06 AM GMTപക അത് വീട്ടി; ഐഎസ്എല്ലില്‍ ബെംഗളൂരുവിനെ തകര്‍ത്ത് കൊമ്പന്മാര്...
21 Sep 2023 4:51 PM GMTചാംപ്യന്‍സ് ലീഗ്; രാജകീയമായി ഗണ്ണേഴ്സ്; രക്ഷപ്പെട്ട് റയല്‍ മാഡ്രിഡ്
21 Sep 2023 5:46 AM GMTഐഎസ്എല്‍; കേരള ബ്ലാസ്റ്റേഴ്സിനെ ലൂണ നയിക്കും; ടീമില്‍ ആറ് മലയാളികള്‍
20 Sep 2023 5:12 PM GMT