Kerala

തൃശൂരില്‍ കഞ്ചാവ് സംഘങ്ങളുടെ കുടിപ്പക: ബോംബേറ് കേസില്‍ ഏഴ് പേര്‍ അറസ്റ്റില്‍

മുണ്ടൂര്‍ ഇരട്ടകൊലപാതകത്തിന് കാരണമായ കഞ്ചാവ് സംഘത്തിന്റെ ബോംബേറു കേസില്‍ ഏഴു പേര്‍ പിടിയില്‍. വീട്ടിലേക്ക് പടക്കം എറിഞ്ഞ്, വധിക്കാന്‍ ശ്രമിച്ചതിനും, ആയുധം കാണിച്ച് ഭീഷണിപ്പെടുത്തി വീടും വാഹനങ്ങളും തല്ലി തകര്‍ത്തവരാണ് അറസ്റ്റിലായത്.

തൃശൂരില്‍ കഞ്ചാവ് സംഘങ്ങളുടെ കുടിപ്പക: ബോംബേറ് കേസില്‍ ഏഴ് പേര്‍ അറസ്റ്റില്‍
X

തൃശൂര്‍: മുണ്ടൂര്‍ ഇരട്ടകൊലപാതകത്തിന് കാരണമായ കഞ്ചാവ് സംഘത്തിന്റെ ബോംബേറു കേസില്‍ ഏഴു പേര്‍ പിടിയില്‍. കുറ്റൂര്‍ തവളക്കുളം ഈച്ചരത്ത് വീട്ടില്‍ പ്രതീഷ്(25), പേരാമംഗലം സ്വദേശികളായ പെരിങ്ങന്നൂര്‍, കല്ലിങ്കല്‍വീട്ടില്‍ സാംജി(ശ്യാമുട്ടന്‍-23), പെരിങ്ങന്നൂര്‍ കാവിങ്കല്‍ വീട്ടില്‍ റെയിന്‍(കണ്ണന്‍(25), കൊടമടചള്ള വീട്ടില്‍ ജഗദീഷ്(ജഗതി-27), പ്രകൃതി മിച്ച ഭൂമി വെട്ടിക്കാട്ടില്‍ വീട്ടില്‍ വിനു(ഉണ്ണികുട്ടന്‍-30), മുതുവറ പുളക്കല്‍ വില്ലേജില്‍ പള്ളിക്കടവില്‍ വീട്ടില്‍ അമല്‍(23), കൈപ്പറമ്പില്‍ വീട്ടില്‍ കമലേഷ്(കമലു-23) എന്നിവരാണ് അറസ്റ്റിലായത്.

കഞ്ചാവ് വില്‍പ്പനയുമായി ബന്ധപ്പെട്ടുള്ള കുടിപ്പകയെ തുടര്‍ന്ന് എതിരാളികളുടെ വീട്ടിലേക്ക് പടക്കം എറിഞ്ഞ്, വധിക്കാന്‍ ശ്രമിച്ചതിനും, ആയുധം കാണിച്ച് ഭീഷണിപ്പെടുത്തി വീടും വാഹനങ്ങളും തല്ലി തകര്‍ത്തവരാണ് അറസ്റ്റിലായത്. ഏപ്രില്‍ 22 നാണ് കേസിനാസ്പദമായ സംഭവം. 24 നാണ് ദാരുണമായ ഇരട്ടക്കൊലപാതകം മുണ്ടൂര്‍ പാറപ്പുറത്ത് നടന്നത്.

ബോംബേറു കേസില്‍ പ്രസാദ് എന്ന് വിളിക്കുന്ന ശംഭു കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു, വധശ്രമ കേസില്‍ 8 പേര്‍ അറസ്റ്റിലായിട്ടുണ്ട്. ഓളിവില്‍ കഴിയുന്ന കൂട്ടാളികളായമറ്റു പ്രതികള്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയതായി പോലിസ് പറഞ്ഞു.

പ്രതികള്‍ രാത്രിയില്‍ ആയുധങ്ങളും, സ്‌ഫോടക വസ്തുക്കളുമായി ഓട്ടോറിക്ഷയിലും, മോട്ടോര്‍ സൈക്കിളിലുമായി എത്തിയാണ് അക്രമണം നടത്തിയത്. അറസ്റ്റിലായ പ്രതീഷ് 2015 ല്‍ കോയമ്പത്തൂരില്‍ വെച്ച് 13 കിലോ സ്വര്‍ണം കവര്‍ച്ച ചെയ്ത കേസിലും 2017 ല്‍ വിയ്യൂര്‍ കാവടിക്ക് ഇടയില്‍ നടന്ന തല്ല് കേസിലും, ഒല്ലൂര്‍ 2 കിലോ കഞ്ചാവ് പടിച്ച കേസിലും പ്രതിയാണെന്ന് പോലിസ് പറഞ്ഞു.

ജഗതീഷ് മുണ്ടൂരില്‍ വെച്ച് നടന്ന അടിപിടി കേസിലും പ്രതിയാണ്. അമല്‍ 2015 ല്‍ കൊലപാതക ശ്രമ കേസിലും, പോക്‌സോ കേസിലും തല്ല് കേസിലും. കമലേഷ് അടിപിടി കേസുകളിലും പ്രതിയാണെന്ന് പോലിസ് പറഞ്ഞു. സിറ്റി പോലിസ് കമ്മീഷണര്‍ യതീഷ് ചന്ദ്രയുടെ നിര്‍ദേശ പ്രകാരം അസ്സി. കമ്മീഷണര്‍ ഓഫ് പോലിസ് ഗുരുവായൂര്‍ പി ബിജുരാജ്, പേരാമംഗലം സിഐ എ എ അഷറഫ് എന്നിവരുടെ നേതൃത്ത്വത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

Next Story

RELATED STORIES

Share it