ആതിരപ്പിള്ളിയില്‍ യുവാവിനെ വെട്ടേറ്റു മരിച്ച നിലയില്‍ കണ്ടെത്തി

ആതിരപ്പിള്ളി പ്ലാന്റേഷനിലെ പമ്പ് ഓപ്പറേറ്റര്‍ ആണ് മരിച്ച പ്രദീപ്. ജലനിധിക്കുള്ള പമ്പ് അടിച്ച് വരുന്ന വഴി കണ്ണന്‍കുഴി പാലത്തിനോട് ചേര്‍ന്നാണ് സംഭവം നടക്കുന്നത്.

ആതിരപ്പിള്ളിയില്‍ യുവാവിനെ വെട്ടേറ്റു മരിച്ച നിലയില്‍ കണ്ടെത്തി

ചാലക്കുടി: തൃശൂര്‍ ആതിരപ്പിള്ളിയില്‍ യുവാവിനെ വെട്ടേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. കണ്ണന്‍കുഴി താളത്തുപറമ്പില്‍ പ്രദീപ് ( 39) ആണ് വെട്ടേറ്റ് മരിച്ചത്. ആതിരപ്പിള്ളി കണ്ണന്‍കുഴി പാലത്തിന് സമീപം വച്ചാണ് വെട്ടേറ്റ് മരിച്ചത്. ഇന്ന് വെളുപ്പിന് 1.30 ഓടെ ആണ് കൊലപാതകം നടന്നത്.

ആതിരപ്പിള്ളി പ്ലാന്റേഷനിലെ പമ്പ് ഓപ്പറേറ്റര്‍ ആണ് മരിച്ച പ്രദീപ്. ജലനിധിക്കുള്ള പമ്പ് അടിച്ച് വരുന്ന വഴി കണ്ണന്‍കുഴി പാലത്തിനോട് ചേര്‍ന്ന് സംഭവം നടക്കുന്നത്. കൊലപാതകത്തിന്റെ കാരണം വ്യക്തമല്ല. അന്വേഷണം ഊര്‍ജിതമാക്കിയതായി പോലിസ് ശക്തമാക്കി.

RELATED STORIES

Share it
Top