സ്വകാര്യസ്വത്ത് നശിപ്പിക്കല്‍ വിരുദ്ധ ഓര്‍ഡിനന്‍സിന് മുന്‍കാല പ്രാബല്യം നല്‍കിയാല്‍ പ്രതികള്‍ സിപിഎമ്മുകാരാവും: മുല്ലപ്പള്ളി
ഹര്‍ത്താലിന്റേയും ബന്ദിന്റേയും രാഷ്ട്രീയ സംസ്‌ക്കാരം കൊണ്ടുവന്നത് സിപിഎമ്മുകാരാണ്. ഹര്‍ത്താലിന്റെ മറവില്‍ നാശനഷ്ടം ഉണ്ടാക്കിയതിന്റെ റെക്കാര്‍ഡും സിപിഎമ്മിനാണ്.
തിരുവനന്തപുരം: ഹര്‍ത്താലിന്റെ മറവില്‍ സ്വകാര്യസ്വത്ത് നശിപ്പിക്കുന്നത് തടയാനായി ഇടതുസര്‍ക്കാര്‍ പുറപ്പെടിക്കുന്ന ഓര്‍ഡിനന്‍സിന് മുന്‍കാല പ്രാബല്യം നല്‍കിയാല്‍ പ്രതിസ്ഥാനത്ത് കൂടുതലും സിപിഎം പ്രവര്‍ത്തകര്‍ ആയിരിക്കുമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ഹര്‍ത്താലിന്റേയും ബന്ദിന്റേയും രാഷ്ട്രീയ സംസ്‌ക്കാരം കൊണ്ടുവന്നത് സിപിഎമ്മുകാരാണ്. ഹര്‍ത്താലിന്റെ മറവില്‍ നാശനഷ്ടം ഉണ്ടാക്കിയതിന്റെ റെക്കാര്‍ഡും സിപിഎമ്മിനാണ്. അവരുടെ പാത പിന്തുടര്‍ന്ന് ആര്‍എസ്എസും ബിജെപിയും അക്രമം നടത്തുകയാണ്.
സിപിഎമ്മിന്റേയും ബിജെപിയുടേയും പ്രവര്‍ത്തനശൈലികള്‍ തമ്മില്‍ സമാനതകളുണ്ടെന്നും മുല്ലപ്പള്ളി ചൂണ്ടിക്കാട്ടി. ഹര്‍ത്താല്‍ ദിനത്തില്‍ പേരാമ്പ്രയിലും കോഴിക്കോട് മിഠായി തെരുവിലും അക്രമം നടത്തിയവര്‍ക്കെതിരേ പോലിസ് എടുത്ത എഫ്‌ഐആറിലൂടെ കേരളത്തില്‍ കലാപം സൃഷ്ടിക്കാന്‍ ശ്രമിക്കുന്നത് സിപിഎമ്മും ബിജെപിയുമാണെന്ന് കേരളജനതയ്ക്ക് ബോധ്യമായി. പേരാമ്പ്രയില്‍ മസ്ജീദിനെതിരെ കല്ലെറിഞ്ഞവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവന്ന് കര്‍ശന ശിക്ഷനല്‍കണം. സിപിഎം ബ്രാഞ്ച് സെക്രട്ടറി പ്രതിയായ ഈ കേസ് കെട്ടിചമച്ചതാണെന്ന വ്യവസായ മന്ത്രിയുടെ പ്രസ്താവന പോലിസിന്റെ വിശ്വാസ്യതയെ ചോദ്യംചെയ്യുന്നതാണെന്നും മുല്ലപ്പള്ളി പറഞ്ഞു.
മിഠായി തെരുവിലെ അക്രമത്തിന് നേതൃത്വം നല്‍കിയത് ആര്‍എസ്എസാണ്. കേരളത്തില്‍ ക്രമസമാധാനം ഉറപ്പുവരുത്തുന്നതില്‍ മുഖ്യമന്ത്രി പരാജയപ്പെട്ടു. പ്രകോപനപരമായിട്ടാണ് മുഖ്യമന്ത്രി സംസാരിക്കുന്നത്. നല്ല ഭരണാധികാരിയായി ഉയരാന്‍ മുഖ്യമന്ത്രിക്ക് കഴിയുന്നില്ലെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.
RELATED STORIES
മെഡിക്കല്‍ കോളേജ് പീഢനം ഞെട്ടിക്കുന്നത് : കെ ഷെമീര്‍
20 March 2023 8:45 AM GMTകോഴിക്കോട് മെഡിക്കല്‍ കോളജിലെ പീഡനം; അറ്റന്‍ഡര്‍ അറസ്റ്റില്‍
20 March 2023 8:38 AM GMTദേവികുളം എംഎല്‍എ എ രാജയുടെ തിരഞ്ഞെടുപ്പ് വിജയം റദ്ദാക്കി ഹൈക്കോടതി
20 March 2023 6:51 AM GMT21 മാസം പ്രായമുള്ള കുഞ്ഞിന്റെ ഡയപ്പറിനുള്ളില്‍ സ്വര്‍ണ്ണം കടത്താന്‍...
19 March 2023 5:41 PM GMTമഅദനിക്ക് ചികിത്സ നിഷേധിക്കുന്നത് മനുഷ്യാവകാശ ലംഘനം: കെ എന്‍ എം...
19 March 2023 5:23 PM GMTവാഴക്കാട് ആക്കോട് സ്വദേശി ജിദ്ദയില്‍ മരണപ്പെട്ടു
19 March 2023 11:35 AM GMT