Kerala

എസ്ഡിപിഐക്കെതിരേ രംഗത്തുവന്ന സിപിഎമ്മിനെ വിമർശിച്ച് മുല്ലപ്പള്ളി

കോഴിക്കോട് ജില്ലയിലെ അഴിയൂര്‍ പഞ്ചായത്തിലെ യുഡിഎഫ് ഭരണസമിതിയെ അട്ടിമറിച്ച് ഇപ്പോള്‍ സിപിഎമ്മും എസ്ഡിപിഐയും ഭരിക്കുകയാണെന്നും മുല്ലപ്പള്ളി ചൂണ്ടിക്കാട്ടി.

എസ്ഡിപിഐക്കെതിരേ രംഗത്തുവന്ന സിപിഎമ്മിനെ വിമർശിച്ച് മുല്ലപ്പള്ളി
X

തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭവുമായി ബന്ധപ്പെട്ട് എസ്ഡിപിഐക്കെതിരേ രംഗത്തുവന്ന സിപിഎമ്മിനെ രൂക്ഷമായി വിമർശിച്ച് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. സിപിഎം അഞ്ചു പഞ്ചായത്തുകളില്‍ എസ്ഡിപിഐയോടൊപ്പം ഭരണം പങ്കിടുന്നുണ്ടെന്ന് മുല്ലപ്പള്ളി ചൂണ്ടിക്കാട്ടി. കോഴിക്കോട് ജില്ലയിലെ അഴിയൂര്‍ പഞ്ചായത്തിലെ യുഡിഎഫ് ഭരണസമിതിയെ അട്ടിമറിച്ച് ഇപ്പോള്‍ സിപിഎമ്മും എസ്ഡിപിഐയും ഭരിക്കുകയാണെന്നും മുല്ലപ്പള്ളി ചൂണ്ടിക്കാട്ടി.

യുഎപിഎ കേസില്‍ അലനും താഹയും പാര്‍ട്ടിയില്‍ നിന്നു പുറത്താക്കപ്പെട്ടവരും വെറുക്കപ്പെട്ടവരും ആണെങ്കില്‍ പിന്നെന്തിനാണ് ഈ കേസ് എന്‍ഐഎ തിരികെ നൽകണം എന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കത്തെഴുതിയതെന്നും മുല്ലപ്പള്ളി ചോദിച്ചു.

കേ​ര​ള​ത്തി​ൽ ഹി​ന്ദു-​മു​സ്‌​ലിം മ​ത​മൗ​ലി​ക​വാ​ദി​ക​ള്‍ വ​ര്‍​ഗീ​യ ധ്രു​വീ​ക​ര​ണ​ത്തി​ന് ഒ​രു​പോ​ലെ ശ്ര​മം ന​ട​ത്തുകയാണെന്ന് കോടിയേരി ആരോപിച്ചിരുന്നു.​ എ​സ്ഡി​പി​ഐ​യും ജ​മാ​അ​ത്തെ ഇ​സ്ലാ​മി​യും വ​ർ​ഗീ​യ ധ്രു​വീ​ക​ര​ണ​ത്തി​ന് ശ്ര​മി​ക്കു​ന്നു. ആ​ർ​എ​സ്എ​സും ബി​ജെ​പി​യും ശ്ര​മി​ക്കു​ന്ന​തും ഇ​തേ നി​ല​പാ​ടാ​ണെ​ന്നും കോ​ടി​യേ​രി വ്യ​ക്ത​മാ​ക്കി. ആ​ര്‍​എ​സ്എ​സി​ന്‍റെ ശ്ര​മ​ങ്ങ​ള്‍​ക്ക് എ​രി​തീ​യി​ല്‍ എ​ണ്ണ​യൊ​ഴി​ക്കും പോ​ലെ ഗു​ണം ചെ​യ്യു​ക​യാ​ണ് ഇ​സ്ലാം മ​ത​മൗ​ലി​ക​വാ​ദി​ക​ള്‍. മുസ്ലീം തീവ്ര സംഘടനകൾ ബോലോ തക്ബീർ വിളിക്കുമ്പോൾ ആർഎസ്എസ് ജയ് ശ്രീറാം വിളിക്കാൻ തയ്യാറാവും. ഇ​രുവി​ഭാ​ഗത്തേയും ഒറ്റപ്പെടുത്തി ഒ​രേ​പോ​ലെ എ​തി​ര്‍​ക്ക​ണ​മെ​ന്നാ​ണ് സി​പി​എം സം​സ്ഥാ​ന സ​മി​തി​യു​ടെ തീ​രു​മാ​ന​മെ​ന്നും കോ​ടി​യേ​രി വി​ശ​ദ​മാ​ക്കി.

Next Story

RELATED STORIES

Share it