മുല്ലപ്പെരിയാര്‍:പെരിയാറില്‍ പ്രതിഷേധം നടത്തി എസ്ഡിപി ഐ
ആലുവ പാലസ് കടവില്‍ നടന്ന സമരം എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി അജ്മല്‍ ഇസ്മായില്‍ ഉദ്ഘാടനം ചെയ്തു

ആലുവ:മുല്ലപ്പെരിയാര്‍ അണക്കെട്ട് പാതിരാത്രിയില്‍ തുറന്നു വിടുന്ന തമിഴ്നാട് സര്‍ക്കാറിനും, പ്രതികരിക്കാന്‍ നട്ടെല്ലില്ലാത്ത മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ എസ്ഡിപിഐ എറണാകുളം ജില്ലാ കമ്മിറ്റി അംഗങ്ങള്‍ പെരിയാറിലിറങ്ങി പ്രതിഷേധിച്ചു.ആലുവ പാലസ് കടവില്‍ നടന്ന സമരം എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി അജ്മല്‍ ഇസ്മായില്‍ ഉദ്ഘാടനം ചെയ്തു.
കാലപ്പഴക്കം ചെന്ന അണക്കെട്ടിന് താഴെ ജനങ്ങള്‍ പേടിച്ച് ജീവിക്കുമ്പോള്‍, ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാത്ത പിണറായി വിജയന് സര്‍ക്കാരിന് അധികാരത്തില്‍ തുടരാന്‍ ധാര്‍മിക അവകാശമില്ലെന്ന് അദ്ദേഹം പറഞ്ഞു.അഞ്ചു ജില്ലകളെ ബാധിക്കുന്ന മുല്ലപ്പെരിയാര്‍ പ്രശ്നത്തിന് ശാശ്വതമായ പരിഹാരം ഡാം ഡീ കമ്മിഷന് ചെയ്ത് പുതിയ ഡാം നിര്‍മിക്കലാണെന്ന് അദ്ദേഹം പറഞ്ഞു.കേരളത്തിന്റെ പൊതു ആവശ്യം നേടിയെടുക്കാന്‍ വേണ്ടി ജനകീയ പ്രക്ഷോഭത്തിന് എസ്ഡിപിഐ നേതൃത്വം നല്‍കുമെന്ന് അജ്മല്‍ ഇസ്മയില്‍ വ്യക്തമാക്കി.
പ്രതിഷേധ യോഗത്തില്‍ എസ്ഡിപിഐ എറണാകുളം ജില്ലാ പ്രസിഡന്റ്് വി കെ ഷൗക്കത്തലി അധ്യക്ഷത വഹിച്ചു.ജനറല്‍ സെക്രട്ടറി അജ്മല്‍ കെ മുജീബ് പ്രസംഗിച്ചു.നേതാക്കളായ കെ എം ലത്തീഫ് ,ഷമീര്‍ മാഞ്ഞാലി ,നിമ്മി നൗഷാദ് ,ബാബു വേങ്ങൂര്‍ ,കെ എം മുഹമ്മദ് ഷമീര്‍ ,ഷിഹാബ് പടനാട് , നാസര്‍ എളമന ,ഫസല്‍ റഹ്മാന് ,റഷീദ് എടയപ്പുറം ,സുധീര്‍ ഏലൂക്കര ,ഷാനവാസ് പുതുക്കാട്,എന്‍ കെ നൗഷാദ് നേതൃത്വം നല്കി.
RELATED STORIES
കൊവിഡ് വ്യാപനം; ഇന്ത്യയടക്കം 16 രാജ്യങ്ങളിലേക്കുള്ള യാത്ര വിലക്കി സൗദി
23 May 2022 4:00 AM GMTകൊച്ചി ഹെറോയിന്‍ വേട്ട; 20 പ്രതികളെയും റവന്യൂ ഇന്റലിജന്‍സ് ചോദ്യം...
23 May 2022 2:55 AM GMTവിദ്വേഷ പ്രസംഗത്തിനെതിരായ കേസ്: ഒളിവില്‍ പോയ പി സി ജോര്‍ജിനെ...
23 May 2022 2:19 AM GMTനാദാപുരത്ത് മകന്റെ കുത്തേറ്റ് പിതാവ് മരിച്ചു
23 May 2022 1:45 AM GMTവിസ്മയ കേസില്‍ വിധി ഇന്ന്
23 May 2022 1:11 AM GMTഇന്ധനനികുതി കൂട്ടിയപ്പോൾ സംസ്ഥാനങ്ങളോട് ചോദിച്ചോ?; കേന്ദ്രത്തിന്റെ...
22 May 2022 2:59 PM GMT