- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പെരിയ: സിബിഐ അന്വേഷണം വൈകുന്നത് സര്‍ക്കാരിന്റെ ഇടപെടല്‍ മൂലമെന്ന് മുല്ലപ്പള്ളി
ഈ കൊലപാതകക്കേസില്‍ തുടക്കം മുതല്‍ പോലിസ് സിപിഎമ്മിനു വേണ്ടി പ്രതികളെ രക്ഷിക്കുന്ന നിലപാടാണ് സ്വീകരിച്ചത്. കേസ് അട്ടിമറിക്കാന്‍ ആഭ്യന്തരവകുപ്പിന്റെ ശക്തമായ ഇടപെടല്‍ നടക്കുന്നു.

തിരുവനന്തപുരം: സിപിഎമ്മുകാര്‍ പ്രതികളായ പെരിയ ഇരട്ടക്കൊലപാതക കേസില്‍ സിബിഐ അന്വേഷണം വൈകുന്നത് സംസ്ഥാന സര്‍ക്കാരിന്റെ ബോധപൂര്‍വ്വമായ ഇടപെടല്‍ മൂലമാണെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍.
കേസ് ഡയറിയും രേഖകളും സിബിഐയ്ക്കു കൈമാറാതെ ക്രൈംബ്രാഞ്ച് ഇപ്പോഴും പിടിച്ചുവച്ചിരിക്കുകയാണെന്ന വെളിപ്പെടുത്തല്‍ ഞെട്ടലോടെയാണ് കേട്ടത്. നാടിനെ നടുക്കിയ കൊലപാതകം നടന്നിട്ട് ഒരു വര്‍ഷം കഴിഞ്ഞിട്ടും കേസ് സിബിഐ കഴിഞ്ഞ ഒക്‌ടോബര്‍ 25 ന് ഏറ്റെടുത്തിട്ടും അന്വേഷണത്തില്‍ ഒരു പുരോഗതിയുമില്ല. സിപിഎമ്മുകാരായ പ്രതികളേയും ഇതില്‍ ഗൂഢാലോചന നടത്തിയ സിപിഎം നേതാക്കളേയും രക്ഷിക്കാന്‍ സര്‍ക്കാര്‍ സര്‍വസന്നാഹങ്ങളും ഉപയോഗിക്കുകയാണ്.
കേസ് സിബിഐയ്ക്ക് വിട്ട ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിനെ അട്ടിമറിക്കാന്‍ ഖജനാവില്‍ നിന്ന് 86 ലക്ഷം രൂപമുടക്കിയാണ് സുപ്രീംകോടതിയില്‍ നിന്ന് അഭിഭാഷകരെ ഇറക്കിയത്. മോദി സര്‍ക്കാരിന്റെ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍മാരായിരുന്ന മനീന്ദര്‍ സിംഗ്, രഞ്ജിത്ത് കുമാര്‍ എന്നിവരെയാണ് പെരിയകേസ് അട്ടിമറിക്കാന്‍ ഡല്‍ഹിയില്‍ നിന്നു കൊണ്ടുവന്നത്. നിരപരാധികളെ വെട്ടിക്കൊന്ന ശേഷം പ്രതികളെ രക്ഷിക്കാന്‍ പൊതുജനത്തിന്റെ പണം ചെലവഴിക്കുന്നത് എന്തു ജനാധിപത്യമര്യാദയാണെന്ന് മുല്ലപ്പള്ളി ചോദിച്ചു.
പെരിയ ഇരട്ടക്കൊലക്കേസില്‍ സിപിഎമ്മും സര്‍ക്കാരും എടുക്കുന്ന ഓരോ നടപടിയും ഈ കേസില്‍ അവര്‍ക്കുള്ള ഗാഢബന്ധം വീണ്ടും ഊട്ടിയുറപ്പിക്കുന്നതാണ്. ഈ കൊലപാതകക്കേസില്‍ തുടക്കം മുതല്‍ പോലിസ് സിപിഎമ്മിനു വേണ്ടി പ്രതികളെ രക്ഷിക്കുന്ന നിലപാടാണ് സ്വീകരിച്ചത്. കേസ് അട്ടിമറിക്കാന്‍ ആഭ്യന്തരവകുപ്പിന്റെ ശക്തമായ ഇടപെടല്‍ നടക്കുന്നുണ്ടെന്നും അത് വെളിവാക്കുന്നതാണ് സിബിഐ നല്‍കിയ സത്യവാങ്മൂലത്തിലൂടെ പുറത്തുവന്നതെന്നും മുല്ലപ്പള്ളി പറഞ്ഞു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















