Big stories

പിഴയിൽ ഇളവുതേടാൻ കേരളം; ഗ​താ​ഗ​ത സെ​ക്ര​ട്ട​റി​യോ​ട് മ​ന്ത്രി റിപ്പോർട്ട് തേടി

ഗു​ജ​റാ​ത്ത് അ​ട​ക്ക​മു​ള്ള ചി​ല സം​സ്ഥാ​ന​ങ്ങ​ൾ‌ പി​ഴ​ത്തു​ക പ​കു​തി​യാ​യി കു​റ​ച്ച് ഉ​ത്ത​ര​വി​റ​ക്കി​യ​ത് പ​രി​ശോ​ധി​ച്ച് റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കാ​ൻ ഗ​താ​ഗ​ത സെ​ക്ര​ട്ട​റി​യോ​ട് മ​ന്ത്രി എ.​കെ ശ​ശീ​ന്ദ്ര​ൻ ആ​വ​ശ്യ​പ്പെ​ട്ടു.

പിഴയിൽ ഇളവുതേടാൻ കേരളം; ഗ​താ​ഗ​ത സെ​ക്ര​ട്ട​റി​യോ​ട് മ​ന്ത്രി റിപ്പോർട്ട് തേടി
X

തിരുവനന്തപുരം: മോ​ട്ടോ​ർ​വാ​ഹ​ന നി​യ​മ​ത്തി​ലെ പു​തി​യ ഭേ​ദ​ഗ​തി​ക്ക് തി​രു​ത്ത​ൽ ​വ​രു​ത്താ​ൻ കേ​ര​ളം ആ​ലോ​ചി​ക്കു​ന്നു. കൂ​ടി​യ പി​ഴ​ത്തു​ക കു​റ​യ്ക്കു​ന്ന​തി​നു​ള്ള മാ​ർ​ഗ​ങ്ങ​ളാ​ണ് തേ​ടു​ന്ന​ത്. ഭരണപക്ഷത്ത് നിന്നുൾപ്പടെ വിമർശനം രൂക്ഷമായ സാഹചര്യത്തിലാണ് തീരുമാനം. ഇതുസംബന്ധിച്ച്‌ ഗതാഗത വകുപ്പ് കഴിഞ്ഞ ദിവസം നിയമോപദേശം തേടിയിരുന്നു.

ഗു​ജ​റാ​ത്ത് അ​ട​ക്കമു​ള്ള ചി​ല സം​സ്ഥാ​ന​ങ്ങ​ൾ‌ പി​ഴ​ത്തു​ക പ​കു​തി​യാ​യി കു​റ​ച്ച് ഉ​ത്ത​ര​വി​റ​ക്കി​യ​ത് പ​രി​ശോ​ധി​ച്ച് റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കാ​ൻ ഗ​താ​ഗ​ത സെ​ക്ര​ട്ട​റി​യോ​ട് മ​ന്ത്രി എ.​കെ ശ​ശീ​ന്ദ്ര​ൻ ആ​വ​ശ്യ​പ്പെ​ട്ടു. പി​ഴ​ത്തു​ക​യി​ൽ കു​റ​വ് വ​രു​ത്ത​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കേ​ന്ദ്ര​ത്തി​ന് ക​ത്ത​യ​ക്കാ​നും തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. പിഴ തുകയിലെ വർധനവ് പുനരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പരസ്യമായി രംഗത്തുവന്നിരുന്നു.

Next Story

RELATED STORIES

Share it