- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മുത്തങ്ങ അതിര്‍ത്തിയിലൂടെ ഇതുവരെ കടത്തിവിട്ടത് 2340 പേരെ; 227 പേരെ സര്‍ക്കാര്‍ ക്വാറന്റൈനിലാക്കി
അനുമതിരേഖയില്ലാതെ ആരെയും ഒരു കാരണവശാലും കടത്തിവിടില്ലെന്നും, പാസുമായി വരുന്നവര്‍ക്ക് സ്വന്തം വാഹനമില്ലെങ്കില്‍ ചെക്‌പോസ്റ്റിന് സമീപം ടാക്‌സി കാറുകള്‍ ഏര്‍പ്പെടുത്തുമെന്നും ജില്ലാ കലക്ടര്‍ വ്യക്തമാക്കി.

വയനാട്: മുത്തങ്ങ അതിര്‍ത്തിയിലൂടെ ഇതുവരെ കടത്തിവിട്ടത് 2340 പേരെ. ഇതില്‍ രോഗ ലക്ഷണങ്ങളുള്ളതും ഹോട്ട്‌സ്‌പോട്ടുകളില്‍ നിന്ന് വന്നവരുമായ 227 പേരെ ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലാക്കി. അതിര്‍ത്തിവഴി വരുന്നവര്‍ക്ക് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയിരിക്കുകയാണ് അധികൃതര്‍. വിദ്യാര്‍ഥികള്‍ ഉള്‍പ്പടെ നിരവധി പേര്‍ ക്വാറന്റൈനില്‍ പ്രവേശിക്കാതെ മുങ്ങിയതാണ് നടപടി കര്‍ശനമാക്കാന്‍ കാരണം. തമിഴ്‌നാട്ടിലെ ഹോട്ട്‌സ്‌പോട്ട് വഴി വാളയാര്‍ വഴി വിദ്യാര്‍ഥികള്‍ ക്വാറന്റൈനില്‍ പ്രവേശിച്ചില്ലെന്ന റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇതേ തുടര്‍ന്നാണ് പരിശോധന കര്‍ശനമാക്കിയത്.
അനുമതിരേഖയില്ലാതെ ആരെയും ഒരു കാരണവശാലും കടത്തിവിടില്ലെന്നും, പാസുമായി വരുന്നവര്‍ക്ക് സ്വന്തം വാഹനമില്ലെങ്കില്‍ ചെക്‌പോസ്റ്റിന് സമീപം ടാക്‌സി കാറുകള്‍ ഏര്‍പ്പെടുത്തുമെന്നും ജില്ലാ കലക്ടര്‍ വ്യക്തമാക്കി. കഴിഞ്ഞ ദിവസങ്ങളില്‍ യാത്രാ അനുമതി ലഭിക്കാത്തവരടക്കം പരിശോധനാ കേന്ദ്രങ്ങളിലേക്ക് കൂട്ടമായെത്തിയത് നടപടികള്‍ ബുദ്ധിമുട്ടിലാക്കിയിരുന്നു.
മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലേക്ക് വരുന്നവര്‍ ഏത് സംസ്ഥാനത്ത് നിന്നാണോ വരുന്നത് അവിടെനിന്നുള്ള യാത്രാ അനുമതിയും, ഏത് ജില്ലയിലേക്കാണോ വരുന്നത് ആ ജില്ലാ കളക്ടറുടെ അനുമതിയും വാങ്ങണമെന്നാണ് നിലവിലെ നിര്‍ദേശം. എന്നാല്‍ കഴിഞ്ഞ ദിവസങ്ങളിലടക്കം മുത്തങ്ങ അതിര്‍ത്തിയിലൂടെ നാട്ടിലേക്ക് വരാനായി എത്തിയ പലരുടെ കൈയിലും അനുമതികളൊന്നും ഉണ്ടായിരുന്നില്ല. മാനുഷിക പരിഗണന കണക്കിലെടുത്ത് ഇതില്‍ പലരെയും അതിര്‍ത്തി കടക്കാന്‍ അനുവദിച്ചിരുന്നു. എന്നാല്‍, ഇനിയും ഇത് അനുവദിക്കാനാവില്ലെന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കി.
RELATED STORIES
സഹോദരനോട് കൂടുതല് സ്നേഹം; അനുജനെ കൊലപ്പെടുത്തി 16കാരന്
11 Aug 2025 9:06 AM GMTആണവ ഭീഷണിയുമായി പാക് സൈനിക മേധാവി; 'സിന്ധു നദിയില് ഇന്ത്യ ഒരു...
11 Aug 2025 8:53 AM GMTബിഹാര് ഉപമുഖ്യമന്ത്രി വിജയ് കുമാര് സിന്ഹയ്ക്ക് തിരഞ്ഞെടുപ്പ്...
11 Aug 2025 8:47 AM GMTവോട്ടര് പട്ടിക തട്ടിപ്പ്: പ്രതിഷേധം അടിച്ചമര്ത്താന് ശ്രമം; രാഹുല്...
11 Aug 2025 8:10 AM GMTനിലത്തെറിഞ്ഞു, മുഖത്തടിച്ചു, തുടയില് കടിച്ചു; പിഞ്ചുകുഞ്ഞിനോട്...
11 Aug 2025 8:10 AM GMTകനത്ത മഴയില് ഉത്തരേന്ത്യ; ഗംഗ ഉള്പ്പെടെയുള്ള നദികള് ഒഴുകുന്നത്...
11 Aug 2025 6:31 AM GMT