മോദി സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത് പശുവിനും അദാനിക്കും അംബാനിക്കും വേണ്ടി: സുഭാഷിണി അലി

കൊച്ചി: നരേന്ദ്ര മോദി സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത് പശുവിനും അദാനിക്കും അംബാനിക്കും വേണ്ടി മാത്രമാണെന്നു സിപിഎം പിബി അംഗം സുഭാഷിണി അലി. അംബാനിക്കു സാഹം ചെയ്യുന്നതിനായി മോദി ഫ്രാന്‍സ് സന്ദര്‍ശിച്ചു. അംബാനിയുടെ കമ്പനിക്ക് റഫാല്‍ എയര്‍ക്രാഫ്റ്റുകള്‍ നിര്‍മിക്കാന്‍ കരാര്‍ നല്‍കി. കോടികളുടെ പൊതു സ്വത്താണ് തറവാട്ടു സ്വത്ത് പോലെ അദാനിക്ക് തീറെഴുതിക്കൊടുത്തത്. ഇവിടെ വളരെ ഇഷ്ടത്തോടെ ബീഫ് കഴിക്കുന്ന ബിജെപിക്കാര്‍ കേരളത്തിനു പുറത്തു പോയാല്‍ പശു അമ്മയാണെന്നു പറയും. ബിജെപിയുടെ പശു പ്രേമം ദലിതുകളെയും മുസ്‌ലിംകളെയും ദുരിതത്തിലാക്കി. ഇപ്പോള്‍ യുപിയിലും ബീഹാറിലുമെല്ലാം പശുക്കള്‍ കര്‍ഷകര്‍ക്കു ഭീഷണിയായി മാറി. അലഞ്ഞു നടക്കുന്ന പശുക്കള്‍ വന്‍തോതില്‍ കാര്‍ഷിക വിളകള്‍ തിന്നു നശിപ്പിക്കുകയാണെന്നും സുഭാഷിണി അലി പറഞ്ഞു. പി രാജീവിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു സുഭാഷിണി അലി.
RELATED STORIES
വിന്‍സന്റ് പല്ലിശ്ശേരിക്ക് ഗിന്നസ് വേള്‍ഡ് റെക്കോഡ്
20 March 2023 6:19 PM GMTശ്രീനഗറില്‍ ലുലുവിന്റെ ഹൈപ്പര്‍മാര്‍ക്കറ്റ് വരുന്നു
20 March 2023 12:10 PM GMTമെഡിക്കല്‍ കോളേജില്‍ യുവതിക്ക് നേരെ ലൈംഗിക പീഡനം; എസ് ഡി പി ഐ...
20 March 2023 12:04 PM GMTആര്‍ച്ച് ബിഷപ്പിന്റെ പ്രസ്താവന ന്യൂനപക്ഷ സമൂഹങ്ങളെ ഒറ്റുകൊടുക്കുന്നത്: ...
20 March 2023 12:01 PM GMTമെഡിക്കല്‍ കോളേജ് പീഢനം ഞെട്ടിക്കുന്നത് : കെ ഷെമീര്‍
20 March 2023 8:45 AM GMTകോഴിക്കോട് മെഡിക്കല്‍ കോളജിലെ പീഡനം; അറ്റന്‍ഡര്‍ അറസ്റ്റില്‍
20 March 2023 8:38 AM GMT