Kerala

കോട്ടയത്ത് കാണാതായ അമ്മയും മകനും കുളത്തില്‍ മരിച്ച നിലയില്‍

നീണ്ടൂര്‍ ഓണംതുരുത്ത് ചന്ദ്രവിലാസം ചന്ദ്രബാബുവിന്റെ ഭാര്യ രഞ്ജി (36), മകന്‍ ശ്രീനന്ദ് (നാല്) എന്നിവരുടെ മൃതദേഹങ്ങളാണ് വീടിനടുത്തുളള അങ്കണവാടിയുടെ മുന്നിലെ കളരിക്കല്‍ കുളത്തില്‍ കണ്ടെത്തിയത്.

കോട്ടയത്ത് കാണാതായ അമ്മയും മകനും കുളത്തില്‍ മരിച്ച നിലയില്‍
X

കോട്ടയം: നീണ്ടൂരില്‍നിന്ന് കാണാതായ അമ്മയെയും മകനെയും കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. നീണ്ടൂര്‍ ഓണംതുരുത്ത് ചന്ദ്രവിലാസം ചന്ദ്രബാബുവിന്റെ ഭാര്യ രഞ്ജി (36), മകന്‍ ശ്രീനന്ദ് (നാല്) എന്നിവരുടെ മൃതദേഹങ്ങളാണ് വീടിനടുത്തുളള അങ്കണവാടിയുടെ മുന്നിലെ കളരിക്കല്‍ കുളത്തില്‍ കണ്ടെത്തിയത്. ബുധനാഴ്ച ഉച്ചയോടെയാണ് മൃതദേഹങ്ങള്‍ കാണുന്നത്. അഗ്നിരക്ഷാസേനയുടെ സ്‌കൂബാ മുങ്ങല്‍ വിദഗ്ധരാണ് മൃതദേഹം കരയ്‌ക്കെടുത്തത്. ചൊവ്വാഴ്ച രാത്രിയാണ് അമ്മയെയും മകനെയും വീട്ടില്‍നിന്ന് കാണാതായത്.

കുടുംബപ്രശ്‌നങ്ങളെത്തുടര്‍ന്നാണ് മകനുമായി രഞ്ജി വീടുവിട്ടിറങ്ങിയതെന്നാണ് വിവരം. ചൊവ്വാഴ്ച രാത്രി ഉറങ്ങാന്‍ കിടന്ന യുവതിയെയും കുട്ടിയെയും കാണാതായതോടെയാണ് പോലിസില്‍ പരാതി നല്‍കിയത്. ഏറ്റുമാനൂര്‍ സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ അന്‍സാരിയുടെ നേതൃത്വത്തിലുള്ള സംഘമാണ് യുവതിയുടെ വീടിന് സമീപത്തും കുളത്തിലുമായി തിരച്ചില്‍ നടത്തിയത്. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റും.

Next Story

RELATED STORIES

Share it