നെയ്യാര്‍ഡാമില്‍ കാണാതായ പോലിസ് ഉദ്യോഗസ്ഥന്റെ മൃതദേഹം കണ്ടെത്തി

പോലിസ് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ജീവനക്കാരനായ കിളിമാനൂര്‍ സ്വദേശി രാധാകൃഷ്ണന്‍ (49) ആണ് മരിച്ചത്. പോലിസ് വകുപ്പിലെ മിനിസ്റ്റീരിയല്‍ ഉദ്യോഗസ്ഥരായ സുഹൃത്തുക്കളുമായി ഡാമില്‍ കുളിക്കുന്നതിനിടെയായിരുന്നു അപകടം.

നെയ്യാര്‍ഡാമില്‍ കാണാതായ പോലിസ് ഉദ്യോഗസ്ഥന്റെ മൃതദേഹം കണ്ടെത്തി

തിരുവനന്തപുരം: നെയ്യാര്‍ഡാമില്‍ കുളിക്കാനിറങ്ങി കാണാതായ പോലിസ് ഉദ്യോഗസ്ഥന്റെ മൃതദേഹം കണ്ടെത്തി. പോലിസ് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ജീവനക്കാരനായ കിളിമാനൂര്‍ സ്വദേശി രാധാകൃഷ്ണന്‍ (49) ആണ് മരിച്ചത്. പോലിസ് വകുപ്പിലെ മിനിസ്റ്റീരിയല്‍ ഉദ്യോഗസ്ഥരായ സുഹൃത്തുക്കളുമായി ഡാമില്‍ കുളിക്കുന്നതിനിടെയായിരുന്നു അപകടം.

നെയ്യാറില്‍ നിരപ്പുകാല ചെമ്പൂരുകുന്നില്‍ കടവില്‍ വ്യാഴാഴ്ച വൈകീട്ട് നാലരയോടെ കുളിക്കാനിറങ്ങിയപ്പോഴാണ് രാധാകൃഷ്ണനെ കാണാതായത്. മറ്റ് നാലുപേരും തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടര്‍ന്ന് വിവരം നെയ്യാര്‍ഡാം പോലിസിനെയും കള്ളിക്കാട് അഗ്‌നിശമന സേനയെയും അറിയിച്ചു. അഗ്‌നിശമനസേന എത്തി നാലരമുതല്‍ രാത്രി ഏഴുവരെ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇന്ന് രാവിലെ ഏഴോടെ തിരുവനന്തപുരത്തുനിന്നുമെത്തിച്ച സ്‌കൂബയുടെ സഹായത്തോടെ നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്.

RELATED STORIES

Share it
Top