- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
എയര്‍ഫോഴ്സ് വിമാനം കണ്ടെത്തുന്നതിന് തിരച്ചില്‍ ഊര്‍ജിതമാക്കണം: മുഖ്യമന്ത്രി
കാണാതായവരില്‍ മൂന്നു മലയാളികളുമുണ്ട്. അനൂപ് കുമാര്‍ (കൊല്ലം), ഷെറിന്‍ (കണ്ണൂര്‍), വിനോദ്കുമാര്‍ (പാലക്കാട്) എന്നീ മലയാളികളാണ് വിമാനത്തിലുണ്ടായിരുന്നത്. സംസ്ഥാന സര്‍ക്കാര്‍ നിരന്തരം പ്രതിരോധ മന്ത്രാലയവുമായും എയര്‍ഫോഴ്സ് അധികൃതരുമായും ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണ്.
തിരുവനന്തപുരം: അരുണാചല്‍ പ്രദേശില്‍ അപ്രത്യക്ഷമായ എയര്‍ഫോഴ്സ് വിമാനം കണ്ടെത്തുന്നതിന് ലഭ്യമായ എല്ലാ ആധുനിക സംവിധാനങ്ങളും ഉപയോഗിച്ച് തുടര്‍ച്ചയായ തിരച്ചില്‍ നടത്തണമെന്ന് കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങിനോട് മുഖ്യമന്ത്രി പിണറായി വിജയന്‍ അഭ്യര്‍ഥിച്ചു.
ജൂണ്‍ മൂന്നിനാണ് എഎന്‍-32 ഇനത്തില്‍ പെടുന്ന എയര്‍ഫോഴ്സ് വിമാനം അപ്രത്യക്ഷമായത്. പ്രതിരോധ മന്ത്രാലയം വിവിധ ഏജന്‍സികളുടെ സഹായത്തോടെ വിമാനവും അതിലെ സൈനികരെയും കണ്ടെത്തുന്നതിന് നടത്തുന്ന ശ്രമങ്ങളില്‍ മുഖ്യമന്ത്രി മതിപ്പ് പ്രകടിപ്പിച്ചു. എന്നാല്‍ ഓരോ ദിവസം കഴിയുന്തോറും കാണാതായ സൈനികരുടെ കുടുംബങ്ങളുടെ ഉല്‍കണ്ഠ വര്‍ധിക്കുകയാണ്. അവര്‍ മാനസികമായി തകര്‍ന്നിരിക്കുന്നു.
മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതനുസരിച്ച് കാണാതായവരില്‍ മൂന്നു മലയാളികളുമുണ്ട്. അനൂപ് കുമാര്‍ (കൊല്ലം), ഷെറിന്‍ (കണ്ണൂര്‍), വിനോദ്കുമാര്‍ (പാലക്കാട്) എന്നീ മലയാളികളാണ് വിമാനത്തിലുണ്ടായിരുന്നത്. സംസ്ഥാന സര്‍ക്കാര്‍ നിരന്തരം പ്രതിരോധ മന്ത്രാലയവുമായും എയര്‍ഫോഴ്സ് അധികൃതരുമായും ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണ്. കാണാതായവരെ കണ്ടെത്തുന്നതിനുള്ള തിരച്ചില്‍ ഊര്‍ജിതമാക്കുന്നതിന് പ്രതിരോധമന്ത്രിയുടെ പ്രത്യേക ഇടപെടല്‍ ഉണ്ടാവണമെന്ന് മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT

















