Kerala

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹ വാഗ്ദാനം നല്‍കി പീഡനം: യുവാവ് പോലിസ് പിടിയില്‍

കൊല്ലം മേലില കരയില്‍ ചേരവിള തെക്കേതില്‍ പുത്തന്‍ വിട്ടില്‍ ജസ്റ്റിന്‍ ജോസ് (24) നെയാണ് ചെങ്ങമനാട് പോലിസ് അറസ്റ്റ് ചെയ്തത്. രണ്ടാഴ്ച മുമ്പാണ് ഇന്‍സ്റ്റാഗ്രാം വഴി ഇയാള്‍ പെണ്‍കുട്ടിയെ പരിചയപ്പെടുന്നത്. തുടര്‍ന്ന് നാട്ടിലെത്തിയ ഇയാള്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിക്കുകയായിരുന്നുവെന്ന് പോലിസ് പറഞ്ഞു

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹ വാഗ്ദാനം നല്‍കി പീഡനം: യുവാവ് പോലിസ് പിടിയില്‍
X

കൊച്ചി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹ വാഗ്ദാനം നല്‍കി ലൈംഗികമായി പീഡിപ്പിച്ച കേസില്‍ യുവാവിനെ പോലിസ് അറസ്റ്റ് ചെയ്തു. കൊല്ലം മേലില കരയില്‍ ചേരവിള തെക്കേതില്‍ പുത്തന്‍ വിട്ടില്‍ ജസ്റ്റിന്‍ ജോസ് (24) നെയാണ് ചെങ്ങമനാട് പോലിസ് അറസ്റ്റ് ചെയ്തത്. രണ്ടാഴ്ച മുമ്പാണ് ഇന്‍സ്റ്റാഗ്രാം വഴി ഇയാള്‍ പെണ്‍കുട്ടിയെ പരിചയപ്പെടുന്നത്.

തുടര്‍ന്ന് നാട്ടിലെത്തിയ ഇയാള്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിക്കുകയായിരുന്നുവെന്ന് പോലിസ് പറഞ്ഞു. പ്രതി നേരത്തെ വിവാഹം കഴിച്ചിട്ടുള്ളയാളാണ്. കൊല്ലം മേഖലയില്‍ നിന്നുമാണ ഇയാളെ പോലിസ്് പിടികൂടിയത്. ഇന്‍സ്‌പെക്ടര്‍ സജിന്‍ ലൂയിസ്, സബ് ഇന്‍സ്‌പെക്ടര്‍മാരായ കെ എം സന്തോഷ്, പി ബി ഷാജി, എഎസ്‌ഐ മാരായ കെ യു ഷൈന്‍, എ ബി സിനു മോന്‍, സിപിഒ കെ ജി ഷീല എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റു ചെയ്തു.

Next Story

RELATED STORIES

Share it