- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സാമൂഹിക ക്ഷേമ പദ്ധതികളുടെ തുക ഏകീകരിക്കും : മന്ത്രി വി.അബ്ദുറഹിമാന്‍
ക്ഷേമ പദ്ധതികളുടെ കുടിശ്ശിക രണ്ട് മാസത്തിനുള്ളില്‍ വിതരണം ചെയ്യും. നിലവില്‍ ബോര്‍ഡിന് കീഴിലെ വസ്തുവകകളുടെ നടന്ന് കൊണ്ടിരിക്കുന്ന സര്‍വ്വേ ജോലികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കും. വഖഫ് സര്‍വ്വേ കമ്മീഷണറായി പ്രിന്‍സിപ്പള്‍ സെക്രട്ടറി എപിഎം മുഹമ്മദ് ഹനീഷിനെ നിയമിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു
കൊച്ചി: സാമൂഹിക ക്ഷേമ പദ്ധതികളുടെ തുക ഏകീകരിക്കുമെന്ന് മന്ത്രി വി അബ്ദുറഹിമാന്‍ . വഖഫ് ബോര്‍ഡ് ഹെഡ്ഓഫീസില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം . നിലവില്‍ സര്‍ക്കാര്‍ നല്‍കുന്ന സാമൂഹിക ക്ഷേമ പദ്ധതികളുടെ തുക തന്നെ വഖഫ് ബോര്‍ഡിന് കീഴില്‍ വരുന്ന ക്ഷേമ പദ്ധതികള്‍ക്കും നല്‍കും. ക്ഷേമ പദ്ധതികളുടെ കുടിശ്ശിക രണ്ട് മാസത്തിനുള്ളില്‍ വിതരണം ചെയ്യും. നിലവില്‍ ബോര്‍ഡിന് കീഴിലെ വസ്തുവകകളുടെ നടന്ന് കൊണ്ടിരിക്കുന്ന സര്‍വ്വേ ജോലികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കും. വഖഫ് സര്‍വ്വേ കമ്മീഷണറായി പ്രിന്‍സിപ്പള്‍ സെക്രട്ടറി എപിഎം മുഹമ്മദ് ഹനീഷിനെ നിയമിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
മുടങ്ങി കിടക്കുന്ന പുതിയ അപേക്ഷകളുടെ രജിസ്‌ടേഷന്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ ബോര്‍ഡിന്റെ റീജ്യണല്‍ ഡിവിഷന്‍ ഓഫീസുകളില്‍ അദാലത്ത് സംഘടിപ്പിക്കും. കൂടാതെ ബോര്‍ഡിന്റെ കീഴിലുള്ള വസ്തുവകകള്‍ സംബന്ധിച്ച തര്‍ക്കങ്ങള്‍ പരിഹരിക്കും. നിലവിലുള്ള വസ്തുവകകള്‍ അന്യാധീനമായി പോകാതെ സംരക്ഷിക്കുമെന്നും നിലവിലുള്ള തര്‍ക്കങ്ങള്‍ രണ്ട് മാസത്തിനുള്ളില്‍ പരിഹരിക്കുമെന്നും മന്ത്രി പറഞ്ഞു. വഖഫ് ബോര്‍ഡിന് കീഴിലുള്ള തസ്തികകളില്‍ പി എസ് സി വഴി നിയമനം നടത്തുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ ടി കെ ഹംസ, പ്രിന്‍സിപ്പള്‍ സെക്രട്ടറി എപിഎം മുഹമ്മദ് ഹനീഷ് എന്നിവ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
RELATED STORIES
കേന്ദ്രസര്‍ക്കാര്‍ മലയാളികളുടെ അഭിമാനബോധത്തെ ചോദ്യംചെയ്യുന്നു: കെ...
14 Dec 2024 5:08 AM GMTജയില്‍ മോചിതരാവുന്ന 'പൂവാലന്മാര്ക്ക്' ജിപിഎസ് ടാഗിടാന് ബ്രിട്ടന്
14 Dec 2024 4:54 AM GMTസംഭലില്‍ ഭരണകൂട അതിക്രമം തുടരുന്നു; പള്ളി ഇമാമിന് രണ്ട് ലക്ഷം പിഴ,...
14 Dec 2024 4:46 AM GMTസഹോദരങ്ങളെ കാണാന്‍ പോയതിന് ഭാര്യയുടെ കഴുത്തില്‍ വെട്ടുകത്തിവെച്ച...
14 Dec 2024 4:12 AM GMTനടി അനുശ്രീയുടെ പിതാവിന്റെ കാര്‍ മോഷ്ടിച്ച പ്രബിന് സ്ഥിരം കള്ളന്;...
14 Dec 2024 3:43 AM GMTഅതുല്‍ സുഭാഷിന്റെ ആത്മഹത്യ: പ്രതിഷേധം കനക്കുന്നു; ഗാര്‍ഹികപീഡന നിരോധന...
14 Dec 2024 2:46 AM GMT