Kerala

കള്ളന്‍ കനിഞ്ഞില്ല; നിയ മോളുടെ സങ്കടം മന്ത്രി കേട്ടു

ശ്രവണസഹായി നഷ്ടമായത് മൂലം കേള്‍വിക്ക് ബുദ്ധിമുട്ടനുഭവിക്കുന്ന നിയയുടെ വീട്ടില്‍ മന്ത്രി കെ കെ ശൈലജ എത്തി. നഷ്ടപ്പെട്ട ശ്രവണ സഹായിക്കു പകരം മറ്റൊന്ന് മന്ത്രി താല്‍ക്കാലികമായി നിയയ്ക്ക് നല്‍കി.

കള്ളന്‍ കനിഞ്ഞില്ല; നിയ മോളുടെ സങ്കടം മന്ത്രി കേട്ടു
X

കണ്ണൂര്‍: കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ വൈറലായ നിയമോളുടെ സങ്കടത്തിന് സഹായ വാഗ്ദാനവുമായി ആരോഗ്യമന്ത്രി കെ കെ ശൈലജ. ശ്രവണസഹായി നഷ്ടമായത് മൂലം കേള്‍വിക്ക് ബുദ്ധിമുട്ടനുഭവിക്കുന്ന നിയയുടെ വീട്ടില്‍ മന്ത്രി കെ കെ ശൈലജ എത്തി. നഷ്ടപ്പെട്ട ശ്രവണ സഹായിക്കു പകരം മറ്റൊന്ന് മന്ത്രി താല്‍ക്കാലികമായി നിയയ്ക്ക് നല്‍കി. കണ്ണൂര്‍ പെരളശ്ശേരി സ്വദേശിയായ നിയശ്രീയുടെ നാല് മാസം മുന്‍പ് ഘടിപ്പിച്ച ശ്രവണ സഹായ ഉപകരണം ആശുപത്രിയിലേക്കുള്ള ട്രെയിന്‍ യാത്രക്കിടെയാണ് നഷ്ടമായത്.

ജന്മനാ കേള്‍വിശേഷിയില്ലാതിരുന്ന നിയശ്രീ കേള്‍ക്കാന്‍ തുടങ്ങിയിട്ടു നാലുമാസമേ ആയുള്ളൂ. ഇതിനിടയിലാണ് ശ്രവണ സഹായ യന്ത്രം മോഷണം പോയത്. ഇതോടെ അക്ഷരങ്ങള്‍ പഠിച്ചു തുടങ്ങിയിരുന്ന നിയമോള്‍ ഒന്നും കേള്‍ക്കാനാകാതെ ബുദ്ധിമുട്ടിലാകുകയായിരുന്നു. സര്‍ജറിക്ക് ശേഷം തുടര്‍ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്കുള്ള യാത്രയ്ക്കിടെയാണ് ശ്രവണ സഹായ ഉപകരണങ്ങളടങ്ങിയ ബാഗ് ട്രെയിനില്‍ വച്ച് നഷ്ടപ്പെട്ടത്. ട്രെയിനില്‍ നല്ല തിരക്കായതിനാല്‍ ഉപകരങ്ങളടങ്ങിയ ബാഗ് അവര്‍കയറിയ ലേഡീസ് കമ്പാര്‍ട്ട്‌മെന്റിലെ സൈഡില്‍ തൂക്കിയിടുകയായിരുന്നു. പ്രധാന പത്രങ്ങളിലും സോഷ്യല്‍ മീഡിയയിലും നിയമോളുടെ സങ്കടം വാര്‍ത്തയായെങ്കിലും നഷ്ടപ്പെട്ട ബാഗ് തിരിച്ചു നല്‍കാന്‍ ആരുമെത്തിയില്ല.

തുടര്‍ന്ന് മന്ത്രി സഹായം വാഗ്ദാനം ചെയ്യുകയായിരുന്നു. വി കെയര്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി കുട്ടിക്ക് അനുയോജ്യമായ ശ്രവണ സഹായി സര്‍ക്കാര്‍ നല്‍കുമെന്നും മന്ത്രി അറിയിച്ചു. ഇതോടെ നിയയ്ക്ക് വീണ്ടും അക്ഷരങ്ങള്‍ പഠിച്ചുതുടങ്ങാം.

Next Story

RELATED STORIES

Share it