- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കെഎസ്ആർടിസി മിന്നൽ പണിമുടക്ക്: നിയമസഭയിൽ ബഹളം; പ്രതിപക്ഷം ഇറങ്ങിപ്പോയി
ഇത്ര ഗൗരവമേറിയ വിഷയം സഭയുടെ പിന്‍നിരയിരിക്കുന്ന എം വിന്‍സെന്റ് എന്തിനാണ് ഉന്നയിച്ചതെന്ന് മന്ത്രി കടകംപള്ളി ചോദിച്ചതോടെ പ്രതിപക്ഷം പ്രതിഷേധവുമായി നടുത്തളത്തിലിറങ്ങി. മന്ത്രിയുടെ മറുപടിയെ തുടർന്ന് അടിയന്തരപ്രമേയത്തിന് സ്പീക്കർ അനുമതി നിഷേധിച്ചതോടെ പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി.

തിരുവനന്തപുരം: കെഎസ്ആർടിസി മിന്നൽ പണിമുടക്കിനിടെ തിരുവനന്തപുരത്ത് യാത്രക്കാരൻ കുഴഞ്ഞുവീണ് മരിക്കാനിടയായ സംഭവത്തിൽ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയിൽ നിന്നിറങ്ങിപ്പോയി. സംഭവത്തിന് ഉത്തരവാദി മുഖ്യമന്ത്രിയാണെന്ന് ഉന്നയിച്ച പ്രതിപക്ഷം, ഈ വിഷയം സഭയിൽ ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി. എം വിൻസെന്റാണ് നോട്ടീസ് നൽകിയത്.
കെഎസ്ആര്‍ടിസി ബസ് നടുറോഡില്‍ നിര്‍ത്തിയിട്ട് സമരം നടത്തിയ ജീവനക്കാര്‍ക്കെതിരെ എസ്മ പ്രകാരം കേസെടുത്തെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന് മറുപടി നൽകി. ഗതാഗതമന്ത്രിയുടെ അഭാവത്തിലാണ് കടകംപള്ളി മറുപടി നല്‍കിയത്. എന്നാല്‍ ഇത്ര ഗൗരവമേറിയ വിഷയം സഭയുടെ പിന്‍നിരയിരിക്കുന്ന എം വിന്‍സെന്റ് എന്തിനാണ് ഉന്നയിച്ചതെന്ന് മന്ത്രി കടകംപള്ളി ചോദിച്ചതോടെ പ്രതിപക്ഷം പ്രതിഷേധവുമായി നടുത്തളത്തിലിറങ്ങി. മന്ത്രിയുടെ മറുപടിയെ തുടർന്ന് അടിയന്തരപ്രമേയത്തിന് സ്പീക്കർ അനുമതി നിഷേധിച്ചതോടെ പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി.
സമരത്തെ തുടർന്ന് ചികിത്സ കിട്ടാതെയാണ് യാത്രക്കാരനായ സുരേന്ദ്രൻ മരിച്ചതെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടി. നാലു മണിക്കൂറോളം സമരം നടത്തിയിട്ടും ജീവനക്കാരുമായി ചർച്ച നടത്താൻ സർക്കാറിന് സാധിച്ചില്ലെന്നും വിൻസെന്റ് വിമർശിച്ചു. യാത്രക്കാരന്റെ മരണത്തിൽ ഉത്തരവാദി മുഖ്യമന്ത്രിയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ആരോപിച്ചു. കെഎസ്ആർടിസി ജീവനക്കാരും പോലിസും ചേർന്ന് മണിക്കൂറുകളാണ് ജനങ്ങളെ ബന്ദികളാക്കിയത്. ഗൗരവമായ ഈ സംഭവത്തെ മുഖ്യമന്ത്രി ലാഘവത്തോടെയാണ് കാണുന്നതെന്നും ചെന്നിത്തല പറഞ്ഞു. കെഎസ്ആര്‍ടിസി സമരത്തിനെതിരെ ശക്തമായ ആരോപണങ്ങളാണ് പ്രതിപക്ഷം സഭയിലുന്നയിച്ചത്. സംഘർഷം തുടങ്ങിയത് കെഎസ്ആർടിസി ജീവനക്കാരാണെന്ന് അടിയന്തര പ്രമേയത്തിന് മറുപടിയായി മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















