സംസ്ഥാനത്ത് റേഷന്‍ കാര്‍ഡ് ഇല്ലാത്ത ഒരാളും ഉണ്ടാകരുത്; ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനുള്ള റേഷന്‍ കാര്‍ഡ് വിതരണം ചെയ്ത് മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് വിഭാഗത്തിനുള്ള റേഷന്‍ കാര്‍ഡിന്റെയും ഓണകിറ്റിന്റേയും വിതരണത്തിനു തുടക്കമായി. സിവില്‍ സപ്ലൈസ് മന്ത്രി ജിആര്‍ അനില്‍ വിതരണോദ്ഘാടനം നിര്‍വഹിച്ചു.
സംസ്ഥാനത്ത് റേഷന്‍ കാര്‍ഡ് ഇല്ലാത്ത ഒരാള്‍ പോലുമുണ്ടാകരുതെന്നാണു സര്‍ക്കാരിന്റെ നയമെന്ന് ഉദ്ഘാടന ചടങ്ങില്‍ മന്ത്രി പറഞ്ഞു. ഇതിന്റെ ഭാഗമായാണു ട്രാന്‍സ്‌ജെന്‍ഡര്‍ സമൂഹത്തിനു റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്യുന്നത്. റേഷന്‍ കാര്‍ഡിന് അപേക്ഷിച്ചവര്‍ക്ക് അതിവേഗത്തില്‍ അവ നല്‍കുമെന്നും മന്ത്രി പറഞ്ഞു.
സാമൂഹ്യനീതി വകുപ്പിനു കീഴിലെ ക്ഷേമ സ്ഥാപനങ്ങളിലെ താമസക്കാര്‍ക്കും ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്കുമായുള്ള റേഷന്‍ കാര്‍ഡ് വിതരണമാണു നടത്തിയത്. പൊതു വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി സുരേഷ് കുമാര്‍, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ വിളപ്പില്‍ രാധാകൃഷ്ണന്‍, സാമൂഹ്യനീതി വകുപ്പ് അസിസ്റ്റന്റ് ഡയറക്ടര്‍ കെവി സുഭാഷ്‌കുമാര്‍, ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ എം ഷൈനി മോള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
RELATED STORIES
കേരളത്തിലെ തുടര്ച്ചയായ കലാപശ്രമങ്ങള്: സ്വതന്ത്ര ജുഡീഷ്യല് കമ്മീഷന് ...
3 Oct 2023 2:41 PM GMTസിപിഎം മുസ്ലിം വിദ്വേഷത്തിന്റ പ്രചാരകരായി മാറുന്നത് അത്യന്തം...
3 Oct 2023 2:16 PM GMTമഹാരാഷ്ട്രയില് വീണ്ടും കൂട്ട മരണം; സര്ക്കാര് ആശുപത്രിയില് 24...
3 Oct 2023 2:12 PM GMTസഞ്ജീവ് ഭട്ടിന്റെ ഹരജികള് സുപ്രിംകോടതി തള്ളി; തുടര്ച്ചയായി...
3 Oct 2023 11:21 AM GMTഅനില്കുമാറിന്റെ പ്രസ്താവന: സിപിഎം നയമല്ലെങ്കില് പാര്ട്ടി...
3 Oct 2023 10:52 AM GMT'വ്യാജ കേസുകള് കെട്ടിച്ചമയ്ക്കുന്ന അന്വേഷണ ഉദ്യോഗസ്ഥരെ മാതൃകാപരമായി...
3 Oct 2023 9:58 AM GMT