Kerala

മിഹിര്‍ അഹമ്മദിന്റെ മരണം: ഗ്ലോബല്‍ പബ്ലിക്ക് സ്‌കൂളിലേക്ക് എസ്ഡിപിഐ പ്രതിഷേധ മാര്‍ച്ച് നടത്തി

മിഹിര്‍ അഹമ്മദിന്റെ മരണം: ഗ്ലോബല്‍ പബ്ലിക്ക് സ്‌കൂളിലേക്ക് എസ്ഡിപിഐ പ്രതിഷേധ മാര്‍ച്ച് നടത്തി
X

തൃപ്പൂണിത്തറ : തിരുവാണിയൂര്‍ ഗ്ലോബല്‍ പബ്ലിക് സ്‌കൂളില്‍ റാഗിങ്ങില്‍ മനം നൊന്ത് വിദ്യാര്‍ഥി ആത്മഹത്യ ചെയ്ത സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് എസ്ഡിപിഐ കുന്നത്തുനാട് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സ്‌കൂളിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി. പ്രതിഷേധ മാര്‍ച്ച് എസ്ഡിപിഐ ജില്ലാ സെക്രട്ടറിയേറ്റ് അംഗം സിറാജ് കോയ ഉദ്ഘാടനം ചെയ്തു .


എസ്ഡിപിഐ കുന്നത്ത് നാട് മണ്ഡലം പ്രസിഡണ്ട് സൈനുദ്ദീന്‍ പി പി അധ്യക്ഷത വഹിച്ചു . ജില്ലാകമ്മിറ്റി അംഗങ്ങളായ സനൂപ് പട്ടിമറ്റം, ഷിഹാബ് പടന്നാട്ട് ,കബീര്‍ കോട്ടയില്‍ കുന്നത്തുനാട് മണ്ഡലം സെക്രട്ടറി സിറാജ് , പിറവം മണ്ഡലം വൈസ് പ്രസിഡണ്ട് ഷമീര്‍ ആമ്പല്ലൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

പ്രതിഷേധ മാര്‍ച്ചിന് പിറവം മണ്ഡലം സെക്രട്ടറി റഫീഖ് , കുന്നത്ത്‌നാട് മണ്ഡലം ഭാരവാഹികളായ ജാഫര്‍ എന്‍ എ അഫ്‌സല്‍ പെരിങ്ങാല ഷമീര്‍ മലയിടം തുരുത്ത് തുടങ്ങിയവര്‍ നേതൃത്വം കൊടുത്തു .





Next Story

RELATED STORIES

Share it