Kerala

ഒന്നരക്കിലോ കഞ്ചാവുമായി ഇതരസംസ്ഥാന തൊഴിലാളി പിടിയില്‍

മൊബൈലില്‍ വിളിച്ച് കഞ്ചാവ് അവശ്യപ്പെടുന്നവര്‍ക്ക് 500 രുപയുടെ ചെറിയ പായ്ക്കറ്റുകളിലാക്കി എത്തിച്ചുകൊടുക്കാറാണ് ഇയാള്‍ ചെയ്തിരുന്നത്. ബംഗാളില്‍നിന്നും ട്രെയിന്‍ മാര്‍ഗമാണ് കഞ്ചാവെത്തിക്കാറുള്ളത്.

ഒന്നരക്കിലോ കഞ്ചാവുമായി ഇതരസംസ്ഥാന തൊഴിലാളി പിടിയില്‍
X

വളാഞ്ചേരി: ഒന്നരക്കിലോ കഞ്ചാവുമായി ഇതരസംസ്ഥാന തൊഴിലാളി എക്‌സൈസിന്റെ പിടിയിലായി. അന്യസംസ്ഥാന തൊഴിലാളികള്‍ക്കും മലയാളികള്‍ക്കും പായ്ക്കറ്റുകളിലായി കഞ്ചാവ് വില്‍പ്പന നടത്തുന്ന വെസ്റ്റ് ബംഗാള്‍, മുര്‍ഷിദാബാദ് സ്വദേശി ലാലാം ഷേഖിനെ (32) യാണ് വളാഞ്ചേരി താജ് ഓഡിറ്റോറിയത്തിന് മുന്‍വശംവച്ച് കുറ്റിപ്പുറം എക്‌സൈസ് റെയ്ഞ്ച് സംഘം പിടികൂടിയത്. ഇയാളില്‍നിന്ന് വില്‍പ്പനയ്ക്കായി വച്ചിരുന്ന ഒന്നര കിലോയോളം കഞ്ചാവ് കണ്ടെടുത്തു. മൊബൈലില്‍ വിളിച്ച് കഞ്ചാവ് അവശ്യപ്പെടുന്നവര്‍ക്ക് 500 രുപയുടെ ചെറിയ പായ്ക്കറ്റുകളിലാക്കി എത്തിച്ചുകൊടുക്കാറാണ് ഇയാള്‍ ചെയ്തിരുന്നത്. ബംഗാളില്‍നിന്നും ട്രെയിന്‍ മാര്‍ഗമാണ് കഞ്ചാവെത്തിക്കാറുള്ളത്.

സംസ്ഥാന എക്‌സൈസ് വകുപ്പിന്റെ വിമുക്തി മിഷന്‍ 90 ദിന തീവ്രയത്‌നപരിപാടിയുടെ ഭാഗമായി അന്യസംസ്ഥാന തൊഴിലാളികളുടെ ക്വാര്‍ട്ടേഴ്‌സുകള്‍ കേന്ദ്രീകരിച്ചുള്ള മയക്കുമരുന്ന് ഉപയോഗവും വില്‍പ്പനയും തടയുകയെന്ന ലക്ഷ്യത്തോടെയുള്ള കര്‍ശന പരിശോധനയിലാന്ന് കഞ്ചാവ് പിടികൂടിയത്. തുടര്‍ന്നും പരിശോധനകളുണ്ടാവുമെന്ന് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ബിനുകുമാര്‍ പറഞ്ഞു. പ്രിവന്റീവ് ഓഫിസര്‍മാരായ പി ലതീഷ്, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ മിനു രാജ്, രാജീവ് കുമാര്‍, സുനീഷ്, സൂരജ്, വിഷ്ണുദാസ്, വനിത സിവില്‍ എക്‌സൈസുമാരായ ദിവ്യാ, സരിത എന്നിവരും പരിശോധനയില്‍ പങ്കെടുത്തു.

Next Story

RELATED STORIES

Share it