Kerala

പുലാമന്തോള്‍ പുഴയില്‍ ഇതരസംസ്ഥാന തൊഴിലാളി മുങ്ങിമരിച്ചു

തമിഴ്‌നാട് സ്വദേശിയും പാറപൊട്ടിക്കുന്ന ജോലിക്കാരനുമായ രവി എന്ന യൂസഫ് (38) ആണ് മരിച്ചത്. പുലാമന്തോള്‍ പാലത്തിന് സമീപം തടയണയ്ക്ക് താഴെ കുളിക്കാനിറങ്ങിയപ്പോഴാണ് അപകടത്തില്‍പെട്ടത്.

പുലാമന്തോള്‍ പുഴയില്‍ ഇതരസംസ്ഥാന തൊഴിലാളി മുങ്ങിമരിച്ചു
X

പെരിന്തല്‍മണ്ണ: പുഴയില്‍ കുളിക്കാനിറങ്ങിയ ഇതരസംസ്ഥാന തൊഴിലാളി മുങ്ങിമരിച്ചു. തമിഴ്‌നാട് സ്വദേശിയും പാറപൊട്ടിക്കുന്ന ജോലിക്കാരനുമായ രവി എന്ന യൂസഫ് (38) ആണ് മരിച്ചത്. പുലാമന്തോള്‍ പാലത്തിന് സമീപം തടയണയ്ക്ക് താഴെ കുളിക്കാനിറങ്ങിയപ്പോഴാണ് അപകടത്തില്‍പെട്ടത്. ഇന്ന് വൈകീട്ടായിരുന്നു സംഭവം. പുഴയില്‍ കുളിക്കാനിറങ്ങിയ ഇയാളെ കാണാതായതോടെ പെരിന്തല്‍മണ്ണ ഫയര്‍ യൂനിറ്റ് അംഗങ്ങളും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. സംഭവസ്ഥലത്തെത്തിയ പെരിന്തല്‍മണ്ണ പോലിസ് മേല്‍നടപടികള്‍ സ്വീകരിച്ചു.

മൃതദേഹം പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. പുലാമന്തോളും സമീപപ്രദേശങ്ങളിലും ഏറെക്കാലമായി ഇദ്ദേഹം ജോലിചെയ്തുവരികയായിരുന്നു. പെരിന്തല്‍മണ്ണ ഫയര്‍ഫോഴ്‌സ് യൂനിറ്റ് സീനിയര്‍ ഫയര്‍ ആന്റ് റെസ്‌ക്യൂ ഓഫിസര്‍ വി അബ്ദുല്‍ സലീമിന്റെ നേതൃത്വത്തില്‍ അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫിസര്‍ വി എ സാബു, ഫയര്‍ ആന്റ് റെസ്‌ക്യു ഓഫിസര്‍ എസ് എല്‍ സനത്ത്, എ പി നിയാസുദ്ദീന്‍, അബ്ദുല്‍ ഹക്കിം, ഫയര്‍മാന്‍ ഡ്രൈവര്‍ സൈനുല്‍ ഹമീദ്, ഹോം ഗാര്‍ഡ് മുരളി എന്നിവരടങ്ങുന്ന സംഘമാണ് മൃതദേഹം പുഴയില്‍നിന്ന് കണ്ടെടുത്ത് കരയ്‌ക്കെത്തിച്ചത്.

Next Story

RELATED STORIES

Share it