Kerala

പന്ത്രണ്ടുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ

പെൺകുട്ടിയുടെ പിതാവ് ഉപേക്ഷിച്ചതിനെ തുടർന്ന് ഇയാൾ അഞ്ച് വർഷമായി കുട്ടിയുടെ മാതാവിനൊപ്പം താമസിച്ചു വരികയായിരുന്നു.

പന്ത്രണ്ടുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ
X

തിരുവനന്തപുരം: കിളിമാനൂരിൽ പന്ത്രണ്ടുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. എറണാകുളം മാറമ്പള്ളിക്കുന്നത്തുകര പാലച്ചോട്ടുപറമ്പിൽ ഷിബു (38) ആണ് അറസ്റ്റിലായത്. പെൺകുട്ടിയുടെ പിതാവ് ഉപേക്ഷിച്ചതിനെ തുടർന്ന് ഇയാൾ അഞ്ച് വർഷമായി കുട്ടിയുടെ മാതാവിനൊപ്പം താമസിച്ചു വരികയായിരുന്നു.

കഴിഞ്ഞ ദിവസമാണ് പെൺകുട്ടിക്ക് നേരെ ആക്രമണമുണ്ടായത്. പെൺകുട്ടിയുടെ പരാതിയെ തുടർന്ന് കിളിമാനൂർ എസ്എച്ച്ഒ കെ ബി മനോജ് കുമാർ, എസ്ഐ പ്രൈജു, എഎസ്ഐ സാജു, സിപിഒമാരായ റിയാസ്, സജിത്ത് എന്നിവരുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്ത പ്രതിയെ ആറ്റിങ്ങൽ കോടതി റിമാൻഡു ചെയ്തു.

Next Story

RELATED STORIES

Share it