മീടു ആരോപണം: നടി ദിവ്യ ഗോപിനാഥിനോട് പരസ്യമായി ക്ഷമ ചോദിച്ച് അലന്‍സിയര്‍
ടൈംസ് ഓഫ് ഇന്ത്യ'യുടെ കൊച്ചി ടൈംസിന് നല്‍കിയ അഭിമുഖത്തിലാണ് അലന്‍സിയര്‍ ദിവ്യയോട് ക്ഷമ ചോദിച്ചിരിക്കുന്നത്. ദിവ്യയോട് മാത്രമല്ല തന്റെ പ്രവൃത്തി മൂലം മുറിവേറ്റ എല്ലാ സഹപ്രവര്‍ത്തകരോടും ക്ഷമ ചോദിക്കുന്നതായി അലന്‍സിയര്‍ പറഞ്ഞുവെന്ന്് കൊച്ചി ടൈംസ് റിപോര്‍ടു ചെയ്യുന്നു.

കൊച്ചി : തനിക്കെതിരെ മീ ടൂ ആരോപണവുമായി രംഗത്തെത്തിയ നടി ദിവ്യ ഗോപിനാഥിനോട് പരസ്യമായി ക്ഷമ ചോദിച്ച് നടന്‍ അലന്‍സിയര്‍. ഇംഗ്ലീഷ് ദിനപത്രമായ 'ടൈംസ് ഓഫ് ഇന്ത്യ'യുടെ കൊച്ചി ടൈംസിന് നല്‍കിയ അഭിമുഖത്തിലാണ് അലന്‍സിയര്‍ ദിവ്യയോട് ക്ഷമ ചോദിച്ചിരിക്കുന്നത്. ദിവ്യയോട് മാത്രമല്ല തന്റെ പ്രവൃത്തി മൂലം മുറിവേറ്റ എല്ലാ സഹപ്രവര്‍ത്തകരോടും ക്ഷമ ചോദിക്കുന്നതായി അലന്‍സിയര്‍ പറഞ്ഞുവെന്ന് കൊച്ചി ടൈംസ് റിപോര്‍ടു ചെയ്യുന്നു. 'താനൊരു വിശുദ്ധനല്ല. തെറ്റുകള്‍ പറ്റുന്ന സാധാരണക്കാരനായ മനുഷ്യനാണ്. തെറ്റ് അംഗീകരിക്കുകയും ചെയ്തുപോയ പ്രവൃത്തിയില്‍ പശ്ചാത്തപിക്കുകയും ചെയ്യാനാണ് കഴിയുകയെന്നും അലന്‍സിയര്‍ പറഞ്ഞതായി റിപോര്‍ടില്‍ വ്യക്തമാക്കുന്നു.
2018 ഒക്ടോബറിലാണ് ഒരു ബ്ലോഗ് പോസ്റ്റിലൂടെ പേര് വെളിപ്പെടുത്താതെ അലന്‍സിയറിനെതിരെ ദിവ്യ ഗുരതര ലൈംഗിക ആരോപണം നടത്തിയത്. വ്യക്തിപരമായി അലന്‍സിയറിനെ പരിചയപ്പെടുന്നത് വരെ തനിക്ക് അദ്ദേഹത്തോട് വലിയ ബഹുമാനമായിരുന്നു. ചുറ്റും നടക്കുന്ന കാര്യങ്ങളോടുള്ള അദ്ദേഹത്തിന്റെ പുരോഗമന സമീപനം സ്വന്തം വൈകൃതം മറക്കാനാണെന്നും ദിവ്യ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെ ദിവ്യ അലന്‍സിയറിനെതിരെ താര സംഘടനയായ അമ്മയക്ക് പരാതിയും നല്‍കിയിരുന്നു.തുടര്‍ന്ന് അലന്‍സിയര്‍ ദിവ്യയോട് ക്ഷമ ചോദിച്ചിരുന്നു. എന്നാല്‍ പരസ്യമായി പരസ്യമായി ക്ഷമ ചോദിക്കണമെന്ന ദിവ്യയുടെ ആവശ്യപ്രകാരമാണ് അലന്‍സിയര്‍ കൊച്ചി െൈടംസിലടെ ക്ഷമ ചോദിച്ചതെന്നും റിപോര്‍ടില്‍ വ്യക്തമാക്കുന്നു.
RELATED STORIES
ജയ്പൂര്‍ സ്ഫോടനക്കേസ്: വധശിക്ഷയ്ക്ക് വിധിച്ച എല്ലാ പ്രതികളെയും...
29 March 2023 12:31 PM GMTഅരിക്കൊമ്പനെ പിടികൂടാന്‍ മയക്കുവെടി; വിയോജിപ്പുമായി ഹൈക്കോടതി
29 March 2023 11:35 AM GMTലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിന്റെ അയോഗ്യത പിന്‍വലിച്ചു
29 March 2023 5:55 AM GMTകൈക്കൂലി: കര്‍ണാടകയില്‍ ബിജെപി എംഎല്‍എ മദല്‍ വിരൂപാക്ഷപ്പ അറസ്റ്റില്‍
27 March 2023 2:39 PM GMTനടനും മുന്‍ എംപിയുമായ ഇന്നസെന്റ് അന്തരിച്ചു
26 March 2023 5:31 PM GMTതൃപ്പൂണിത്തുറ കസ്റ്റഡി മരണം: എസ്ഐയ്ക്ക് സസ്പെന്ഷന്; അന്വേഷണം ക്രൈം ...
26 March 2023 9:49 AM GMT