Kerala

കാറിനുള്ളിൽ ഡോക്ടറെ മരിച്ച നിലയിൽ കണ്ടെത്തി

തിരുവനന്തപുരം മെഡിക്കൽ കോളേജിലെ സർജറി വിഭാഗം ഡോക്ടർ മിനിമോൾ ആണ്‌ മരിച്ചത്.

കാറിനുള്ളിൽ ഡോക്ടറെ മരിച്ച നിലയിൽ കണ്ടെത്തി
X

തിരുവനന്തപുരം: മെഡിക്കൽ കോളജിൽ കാറിനുള്ളിൽ ഡോക്ടറെ മരിച്ച നിലയിൽ കണ്ടെത്തി. ആശുപത്രിയിലെ സർജറി വിഭാഗം ഡോക്ടർ മിനിമോൾ ആണ്‌ മരിച്ച നിലയിൽ കാണപ്പെട്ടത്. രാത്രിയോടെയാണ് സംഭവം പുറത്തറിയുന്നത്. പോലിസ് അന്വേഷണം തുടങ്ങി.

ലാബിന് സമീപം കാറിനുള്ളില്‍ മരിച്ച നിലയിലാണ് ഡോക്ടറെ കണ്ടെത്തിയത്. ഡോക്ടറെ കാണാനില്ലെന്ന പരാതിയില്‍ ഇന്ന് ഉച്ചമുതല്‍ അന്വേഷണം നടന്നുവരികയായിരുന്നു. ഡോക്ടറുടെ മരണം ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.

Next Story

RELATED STORIES

Share it