Kerala

മൗലാന ഈസാ മമ്പഈ അനുസ്മരണ സമ്മേളനം തിങ്കളാഴ്ച ഈരാറ്റുപേട്ടയില്‍

മൗലാന ഈസാ മമ്പഈ അനുസ്മരണ സമ്മേളനം തിങ്കളാഴ്ച ഈരാറ്റുപേട്ടയില്‍
X

ഈരാറ്റുപേട്ട: ആള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍ സംസ്ഥാന പ്രസിഡന്റായിരുന്ന മൗലാന മുഹമ്മദ് ഈസാ ഫാദില്‍ മമ്പഇയുടെ അനുസ്മരണ സമ്മേളനവും സ്മരണിക പ്രകാശനവും തിങ്കളാഴ്ച വൈകീട്ട് 4.30ന് ഈരാറ്റുപേട്ട ഫൗസിയ കോളജ് ഗ്രൗണ്ടില്‍ നടക്കും. അരനൂറ്റാണ്ടുകാലം ദക്ഷിണ കേരള ജംഇയ്യതുല്‍ ഉലമയുടെ വിദ്യാഭ്യാസ പ്രവര്‍ത്തനരംഗത്തും ഒരു ദശാബ്ദക്കാലം ആള്‍ ഇന്ത്യ ഇമാംസ് കൗണ്‍സിലിന്റെ സാമൂഹിക നവോത്ഥാന സമരപ്രവര്‍ത്തന രംഗങ്ങളിലും മാതൃകാപരമായി നേതൃത്വം നല്‍കിയ പണ്ഡിതപ്രമുഖനാണ് മൗലാന മുഹമ്മദ് ഈസാ ഫാദില്‍ മമ്പഈ.

കേരളത്തിലെ നിരവധി പള്ളികളില്‍ ഖതീബായും നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പ്രിന്‍സിപ്പലായും സേവനമനുഷ്ഠിച്ചിരുന്ന അദ്ദേഹം അതോടൊപ്പം സാമൂഹിക സേവന പ്രവര്‍ത്തനങ്ങളിലും നിരതനായിരുന്നു. വാരിയംകുന്നത്ത് കുഞ്ഞഹമ്മദാജിയുടെ പൗത്രന്‍ കൂടിയായ അദ്ദേഹം നീതിക്കുവേണ്ടിയുള്ള സമരപ്രവര്‍ത്തനങ്ങളില്‍ എന്നും മുന്നിലുണ്ടായിരുന്നു.

അനുസ്മരണ സമ്മേളനത്തില്‍ മലപ്പുറം ഖാസി ഒപിഎം മുത്തുക്കോയാ തങ്ങള്‍, ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ സംസ്ഥാന ജനറല്‍ സെക്രട്ടറി തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി, പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന പ്രസിഡന്റ് സി പി മുഹമ്മദ് ബഷീര്‍, കേരള മുസ്‌ലിം ജമാഅത്ത് ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് കടയ്ക്കല്‍ അബ്ദുല്‍ അസീസ് മൗലവി, ആള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍ സംസ്ഥാന പ്രസിഡന്റ് അബ്ദുറഹ്മാന്‍ ബാഖവി, ആള്‍ ഇന്ത്യ മുസ്‌ലിം പേഴ്‌സനല്‍ ലോ ബോര്‍ഡ് മെംബര്‍ അബ്ദുശ്ശുക്കൂര്‍ ഖാസിമി, മുഹമ്മദ് നദീര്‍ മൗലവി, അഫ്‌സല്‍ ഖാസിമി തുടങ്ങിയ പണ്ഡിതപ്രമുഖരും സമുദായ നേതാക്കളും പങ്കെടുക്കും.

Next Story

RELATED STORIES

Share it