Kerala

പ്രായപൂര്‍ത്തിയാകാത്ത ആദിവാസിപെണ്‍കുട്ടിയുടെ വിവാഹം: കേസെടുത്ത് പോലിസ്

മാങ്കുളം ഗ്രാമപഞ്ചായത്തിലെ ശേവല്‍കുടി ആദിവാസി കോളനിയിലാണ് സംഭവം. ഗോത്ര ആചാരപ്രകാരം വിവാഹം നടന്നതായാണ് സൂചന.

പ്രായപൂര്‍ത്തിയാകാത്ത ആദിവാസിപെണ്‍കുട്ടിയുടെ വിവാഹം: കേസെടുത്ത് പോലിസ്
X

ഇടുക്കി: മാങ്കുളത്ത് പ്രായപൂര്‍ത്തിയാകാത്ത ആദിവാസി പെണ്‍കുട്ടിയെ വിവാഹം കഴിപ്പിച്ചതില്‍ കേസെടുത്ത് പോലിസ്. ചൈല്‍ഡ് ലൈന്‍ പ്രപര്‍ത്തകര്‍ നല്‍കിയ പരാതിയിലാണ് പോലിസ് കേസെടുത്തത്. മാങ്കുളം ഗ്രാമപഞ്ചായത്തിലെ ശേവല്‍കുടി ആദിവാസി കോളനിയിലാണ് സംഭവം. ഗോത്ര ആചാരപ്രകാരം വിവാഹം നടന്നതായാണ് സൂചന. ബന്ധുക്കളുടെ അറിവോടെ യുവാവും പെണ്‍കുട്ടിയും വിവാഹം കഴിഞ്ഞു താമസിച്ചു വരികെ സംഭവം ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരുടെ ശ്രദ്ധയില്‍പ്പെകയും പിന്നീട് അവര്‍ മൂന്നാര്‍ പോലിസില്‍ വിവരമറിയിക്കുകയും ചെയ്തു. തുടര്‍ന്ന് പോലിസ് കോളനിയിലെത്തി അന്വേഷണം നടത്തി. കേസ് രജിസ്റ്റര്‍ ചെയുകയും ചെയ്തു.

Next Story

RELATED STORIES

Share it