Kerala

ഫ്‌ളാറ്റുകള്‍ നഗരസഭയ്ക്ക് ഒറ്റയ്ക്കു പൊളിക്കാന്‍ കഴിയില്ലെന്ന് മരട് ചെയര്‍പേഴ്‌സന്‍

ഫ്‌ളാറ്റുകള്‍ പൊളിച്ചുനീക്കണമെന്നുള്ള സര്‍ക്കാര്‍ നിര്‍ദേശം ലഭിച്ചതിനെത്തുടര്‍ന്ന് ജില്ലാ കലക്ടറെ കാണാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഓണത്തോടനുബന്ധിച്ചുള്ള അവധിക്കുശേഷം 12നു കാണാനാവുമെന്നാണു പ്രതീക്ഷ. ഫ്‌ളാറ്റുകള്‍ നഗരസഭയ്ക്ക് ഒറ്റയ്ക്കുപൊളിക്കാന്‍ കഴിയില്ല. കാര്യങ്ങള്‍ കൂടിയാലോചിച്ച് തീരുമാനിക്കും.

ഫ്‌ളാറ്റുകള്‍ നഗരസഭയ്ക്ക് ഒറ്റയ്ക്കു പൊളിക്കാന്‍ കഴിയില്ലെന്ന് മരട് ചെയര്‍പേഴ്‌സന്‍
X

കൊച്ചി: മരടിലെ ഫ്‌ളാറ്റുകള്‍ പൊളിക്കുന്നതു സംബന്ധിച്ച തീരുമാനങ്ങള്‍ ജില്ലാ കലക്ടറുമായി കൂടിയാലോചിച്ചശേഷം കൈക്കൊള്ളുമെന്നു മരട് മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ടി എച്ച് നദീറ. ഫ്‌ളാറ്റുകള്‍ പൊളിച്ചുനീക്കണമെന്നുള്ള സര്‍ക്കാര്‍ നിര്‍ദേശം ലഭിച്ചതിനെത്തുടര്‍ന്ന് ജില്ലാ കലക്ടറെ കാണാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഓണത്തോടനുബന്ധിച്ചുള്ള അവധിക്കുശേഷം 12നു കാണാനാവുമെന്നാണു പ്രതീക്ഷ. ഫ്‌ളാറ്റുകള്‍ നഗരസഭയ്ക്ക് ഒറ്റയ്ക്കുപൊളിക്കാന്‍ കഴിയില്ല. കാര്യങ്ങള്‍ കൂടിയാലോചിച്ച് തീരുമാനിക്കും. വിഷയം ചര്‍ച്ചചെയ്യാന്‍ കൗണ്‍സില്‍ ഉടന്‍ ചേരുമെന്നും അവര്‍ പറഞ്ഞു. ഫ്‌ളാറ്റുകള്‍ പൊളിച്ചുനീക്കാന്‍ നടപടികള്‍ തുടങ്ങിയ സാഹചര്യത്തിലാണ് നഗരസഭയുടെ പ്രതികരണം.

താമസക്കാരെ ഒഴിപ്പിച്ച് താല്‍കാലികമായി പുനരധിവസിപ്പിക്കാനുള്ള സര്‍ക്കാര്‍ ഉത്തരവ് മരട് നഗരസഭാ സെക്രട്ടറിക്ക് ലഭിച്ചു. പൊളിക്കാനുള്ള ഏജന്‍സിയെ കണ്ടെത്തണമെന്നും നിര്‍ദേശമുണ്ട്. ഇതെത്തുടര്‍ന്ന് നഗരസഭാ സെക്രട്ടറിയും ചെയര്‍പേഴ്‌സനും അടിയന്തരയോഗം ചേര്‍ന്നു. കലക്ടറുമായി ആലോചിച്ച് തുടര്‍നടപടി സ്വീകരിക്കാനാണ് ധാരണ. അതേസമയം, ഫ്‌ളാറ്റുകളില്‍നിന്ന് ഒഴിഞ്ഞുപോവില്ലെന്നും അവസാനംവരെ പ്രതിരോധിക്കുമെന്നാണ് ഉടമകളുടെ പ്രതികരണം. മരടിലെ അഞ്ചു ഫ്‌ളാറ്റുകള്‍ ഈമാസം 20നകം പൊളിച്ചുമാറ്റണമെന്നാണു സുപ്രിംകോടതിയുടെ ഉത്തരവ്. 23ന് ചീഫ് സെക്രട്ടറി കോടതിയില്‍ ഹാജരാവണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. ഇതിന്റെ പശ്ചാത്തലത്തിലാണു മരടിലെ ഫ്‌ളാറ്റ് സമുച്ചയങ്ങള്‍ പൊളിച്ചുമാറ്റാന്‍ സര്‍ക്കാര്‍ നടപടി തുടങ്ങിയിരിക്കുന്നത്.

Next Story

RELATED STORIES

Share it