Kerala

മരടിലെ ഫ്‌ളാറ്റുകള്‍ പൊളിക്കല്‍: ഇനിയുള്ള രണ്ടു ദിവസം നിര്‍ണായകം; ആശങ്ക അകറ്റാന്‍ എക്സ് പ്ലോസീവ് വിഭാഗം സമീപ വീടുകളില്‍ നേരിട്ടെത്തി

എക്‌സ്‌പ്ലോസീവ് വിഭാഗം ചീഫ് ആര്‍ വേണുഗോപാലാണ് പൊളിക്കുന്ന ഫ്‌ളാറ്റുകള്‍ക്ക് സമീപമുള്ള വീടുകളില്‍ നേരിട്ടെത്തി ആശങ്ക അകറ്റുന്നതിന്റെ ഭാഗമായി വീട്ടുകാരുമായി സംസാരിച്ചത്.ഒരോ കാര്യങ്ങളും വളരെ സുരക്ഷിതമായിട്ടാണ് ചെയ്യുന്നതെന്ന് വേണുഗോപാല്‍ വീട്ടുകാരെ അറിയിച്ചു. വീടുകള്‍ക്ക് ഒരു പോറല്‍ പോലുമേല്‍ക്കാതിരിക്കാനുള്ള ശ്രമങ്ങളാണ് തങ്ങള്‍ എല്ലാവരും ചേര്‍ന്ന് നടത്തുന്നതെന്നും വേണുഗോപാല്‍ പറഞ്ഞു

മരടിലെ ഫ്‌ളാറ്റുകള്‍ പൊളിക്കല്‍: ഇനിയുള്ള രണ്ടു ദിവസം നിര്‍ണായകം; ആശങ്ക അകറ്റാന്‍ എക്സ് പ്ലോസീവ് വിഭാഗം സമീപ വീടുകളില്‍ നേരിട്ടെത്തി
X

കൊച്ചി: തീരപരിപാലന നിയമം ലംഘിച്ച് നിര്‍മിച്ചതെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് സുപ്രിം കോടതി ഉത്തരവ് പ്രകാരം മരടിലെ ഫ്‌ളാറ്റ്് സമുച്ചയങ്ങള്‍ പൊളിക്കാന്‍ രണ്ടു ദിവസം മാത്രം ബാക്കി നില്‍ക്കെ സമീപ വാസികളുടെ ആശങ്ക അകറ്റാന്‍ എക്‌സ്‌പ്ലോസീവ് വിഭാഗം വീടുകളില്‍ നേരിട്ടെത്തി സുരക്ഷ ഉറപ്പു നല്‍കി.ഇനിയുള്ള ദിവസങ്ങള്‍ നിര്‍ണായകം.എക്‌സ്‌പ്ലോസീവ് വിഭാഗം ചീഫ് ആര്‍ വേണുഗോപാലാണ് പൊളിക്കുന്ന ഫ്‌ളാറ്റുകള്‍ക്ക് സമീപമുള്ള വീടുകളില്‍ നേരിട്ടെത്തി ആശങ്ക അകറ്റുന്നതിന്റെ ഭാഗമായി വീട്ടുകാരുമായി സംസാരിച്ചത്.ഒരോ കാര്യങ്ങളും വളരെ സുരക്ഷിതമായിട്ടാണ് ചെയ്യുന്നതെന്ന് വേണുഗോപാല്‍ വീട്ടുകാരെ അറിയിച്ചു. വീടുകള്‍ക്ക് ഒരു പോറല്‍ പോലുമേല്‍ക്കാതിരിക്കാനുള്ള ശ്രമങ്ങളാണ് തങ്ങള്‍ എല്ലാവരും ചേര്‍ന്ന് നടത്തുന്നത്.കേന്ദ്ര,സംസ്ഥാന സര്‍ക്കാരുകളുടെ വിവിധ ഡിപാര്‍ടുമെന്റുകള്‍ ഒത്തൊരുമയോടെ ജോലികള്‍ ചെയ്യുകയാണ്.തങ്ങളെ വിശ്വസിക്കുക സുരക്ഷിതമായി തന്നെ കാര്യങ്ങള്‍ പൂര്‍ത്തിയാക്കുമെന്നും വേണുഗോപാല്‍ സമീപത്തെ വീട്ടുകാരെ അറിയിച്ചു.ഹോളി ഫെയ്ത് എച്ച് ടു ഒ,ആല്‍ഫ സെറിന്‍,ജെയിന്‍ കോറല്‍ കോവ്, ഗോള്‍ഡന്‍ കായലോരം എന്നീ ഫ്‌ളാറ്റുകളാണ് നിയന്ത്രിത സ്‌ഫോടനത്തിലുടെ പൊളിക്കുന്നത്. ഇവയില്‍ സ്‌ഫോടക വസ്തുക്കള്‍ നിറയ്ക്കുന്ന ജോലികള്‍ കഴിഞ്ഞ ദിവസം പൂര്‍ത്തിയായി. ഇനിയുള്ള രണ്ടു ദിവസം ഏറെ നിര്‍ണായകമാണെന്ന് എക്്‌സ്‌പ്ലോസീവ് വിഭാഗം ചീഫ് ആര്‍ വേണുഗോപാല്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.


സ്‌ഫോടക വസ്തുക്കള്‍ നിറച്ചിരിക്കുന്ന ഫ്‌ളാറ്റുകളില്‍ ഇന്നും നാളെയുമായി പരിശോധന നടത്തും. എലിയുടെയോ മറ്റോ ശല്യം നിമിത്തം ചെയ്തിരിക്കുന്ന പ്രവര്‍ത്തികളില്‍ എന്തെങ്കിലും കുഴപ്പം സംഭവിച്ചിട്ടുണ്ടോയെന്ന തടക്കമുള്ള കാര്യങ്ങളില്‍ വീണ്ടും വീണ്ടും പരിശോധന നടത്തും.എലികള്‍ ശല്യം ചെയ്താല്‍ കണക്ഷന്‍സ് വിട്ടുപോകാന്‍ സാധ്യതയുണ്ട് അങ്ങനെ സംഭവിച്ചിട്ടില്ലെന്ന് ഉറപ്പു വരുത്തണം.സുരക്ഷ ക്രമീകരണങ്ങളില്‍ യാതൊരു പാളീച്ചയുമില്ലാതെ മുന്നോട്ടു കൊണ്ടുപോകാന്‍ ജാഗ്രതയോടെ പ്രവര്‍ത്തിക്കുകയാണ്.സമീപത്തെ വീടുകളില്‍ പ്രകമ്പനം ഏല്‍ക്കാതിരിക്കാന്‍ ഫ്‌ളാറ്റുകള്‍ പൊളിക്കുന്നതിനുളള സ്‌ഫോടക വസ്തുക്കളുടെ ഉപയോഗം കുറച്ചിട്ടുണ്ട്. സുരക്ഷയുടെ ഭാഗമായി കവറിംഗ് എല്ലാം പൂര്‍ത്തിയായി വരുന്നു.ബ്ലാസ്റ്റിംഗ് പോയിന്റുകളിലേക്കുള്ള വയറുകളുടെ കണക്ഷന്‍ എല്ലാം ബന്ധപ്പെട്ട്് ടെക്‌നിക്കല്‍ ടീം പരിശോധിച്ചുകൊണ്ടിരിക്കുകയാണ്.


ഏറ്റവും സുരക്ഷിതമായി തന്നെ ഫ്‌ളാറ്റുകളില്‍ സ്‌ഫോടനം നടത്താന്‍ കഴിയും ഒരു കാരണവശാലും ഭയപ്പെടേണ്ട കാര്യമില്ലെന്നും വേണുഗോപാല്‍ പറഞ്ഞു.ബ്ലാസ്റ്റിംഗ് ഷെഡുകളുടെ നിര്‍മാണം നടന്നുകൊണ്ടിരിക്കുകയാണ്.ഇതിനായി സംരക്ഷിതമായ കെട്ടിടങ്ങളാണ് എടുത്തിരിക്കുന്നത്.തുറന്ന സ്ഥലത്തും ഷെഡുകള്‍ സ്ഥാപിക്കും.ഫ്‌ളാറ്റുകളില്‍ സ്‌ഫോടനം നടത്തുന്നത് നേരത്തെ നിശ്ചയിച്ച സമയപ്രകാരം തന്നെ നടക്കും. ആദ്യ സ്‌ഫോടനം നടന്നു കഴിഞ്ഞ് അഞ്ചോ പത്തോ മിനിറ്റിനുള്ളില്‍ തന്നെ രണ്ടാമത്തെ ഫ്‌ളാറ്റിലും സ്‌ഫോടനം നടക്കും.ുപൊടി പടലങ്ങളെ ആശ്രയിച്ചായിരിക്കും രണ്ടാം സ്‌ഫോടനം നടക്കുക.അന്നത്തെ ദിവസത്തെ കാറ്റും അതിന്റെ ദിശയും പ്രധാന ഘടകമാണ്.പൊടിപടലം അടങ്ങുന്ന ഉടന്‍ തന്നെ അടുത്ത സൈറണ്‍ മുഴങ്ങുകയും സ്‌ഫോടനം നടക്കുകയും ചെയ്യുമെന്നും വേണുഗോപാല്‍ പറഞ്ഞു.

Next Story

RELATED STORIES

Share it