Kerala

കാറ്റില്‍ എറണാകുളം കലക്ട്രേറ്റ് വളപ്പിലെ വാകമരം കടപുഴകി വീണ് ഭാഗ്യക്കുറി വില്‍പനക്കാരന്‍ മരിച്ചു

എടത്തല കുന്നത്തേരി സ്വദേശി അഷറഫ് (61) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം മൂന്നരയോടെ കെബിപിഎസിനു സമീപമാണ് അപകടം നടന്നത്. കലക്ട്രേറ്റ് മതിലിനോട് ചേര്‍ന്ന് ഇരുചക്ര വാഹനത്തില്‍ ദീര്‍ഘനാളുകളിലായി അഷറഫ് ഭാഗ്യക്കുറി വില്‍പന നടത്തിവരികയായിരുന്നു. ഇന്നലെയുണ്ടായ കനത്ത മഴയും കാറ്റും മൂലം വേരറ്റ വാകമരവും മതിലും അഷറഫിന്റെ മുകളിലേക്ക് വീഴുകയായിരുന്നു

കാറ്റില്‍ എറണാകുളം കലക്ട്രേറ്റ് വളപ്പിലെ വാകമരം കടപുഴകി വീണ് ഭാഗ്യക്കുറി വില്‍പനക്കാരന്‍ മരിച്ചു
X

കൊച്ചി: കനത്ത മഴയിലും കാറ്റിലും എറണാകുളം കാക്കനാട് കലക്ട്രേറ്റ് വളപ്പില്‍ നിന്ന വാകമരം കടപുഴകി വീണ് റോഡരികില്‍ ഭാഗ്യക്കുറി വില്‍പന നടത്തിക്കൊണ്ടിരുന്നയാള്‍ മരിച്ചു. എടത്തല കുന്നത്തേരി സ്വദേശി അഷറഫ് (61) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം മൂന്നരയോടെ കെബിപിഎസിനു സമീപമാണ് അപകടം നടന്നത്. കലക്ട്രേറ്റ് മതിലിനോട് ചേര്‍ന്ന് ഇരുചക്ര വാഹനത്തില്‍ ദീര്‍ഘനാളുകളിലായി അഷറഫ് ഭാഗ്യക്കുറി വില്‍പന നടത്തിവരികയായിരുന്നു. ഇന്നലെയുണ്ടായ കനത്ത മഴയും കാറ്റും മൂലം വേരറ്റ വാകമരവും മതിലും അഷറഫിന്റെ മുകളിലേക്ക് വീഴുകയായിരുന്നു അപകടത്തെ തുടര്‍ന്ന് ഓടിക്കൂടിയ ഓട്ടോറിക്ഷാ തൊഴിലാളികളും, ചുമട് തൊഴിലാളികളും ചേര്‍ന്ന് മതിലിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ പെട്ടു പോയ അഷറഫിനെ കഠിന പരിശ്രമത്തിലൂടെ പുറത്തെടുത്ത് കാക്കനാട് സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. തലക്കേറ്റ ഗുരുതരമായ പരിക്കാണ് മരണകാരണമെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.

Next Story

RELATED STORIES

Share it