പോലിസ് തലപ്പത്ത് അഴിച്ചുപണി; മനോജ് ഏബ്രഹാം ആംഡ് ബറ്റാലിയന് എഡിജിപി
പോലിസ് തലപ്പത്ത് അഴിച്ചുപണി. എഡിജിപിയായി സ്ഥാനക്കയറ്റം കിട്ടിയ മനോജ് ഏബ്രഹാമിനെ ആംഡ് പൊലീസ് ബറ്റാലിയന് എഡിജിപിയായി നിയമിച്ചു.
BY APH31 Dec 2018 4:24 PM GMT
X
APH31 Dec 2018 4:24 PM GMT
തിരുവനന്തപുരം: പോലിസ് തലപ്പത്ത് അഴിച്ചുപണി. എഡിജിപിയായി സ്ഥാനക്കയറ്റം കിട്ടിയ മനോജ് ഏബ്രഹാമിനെ ആംഡ് പൊലീസ് ബറ്റാലിയന് എഡിജിപിയായി നിയമിച്ചു. കേരള പൊലീസ് ഹൗസിങ് ആന്‍ഡ് കണ്‍സ്ട്രക്ഷന്‍ കോര്പറേഷന് ലിമിറ്റഡ് സിഎംഡി ശങ്കര്‍ റെഡ്ഡിയെ റോഡ് സുരക്ഷാ കമ്മിഷണറായി നിയമിച്ചു. ഇതിനായി എക്സ് കേഡര്‍ തസ്തിക സൃഷ്ടിച്ചു.
ഡിഐജിയായി സ്ഥാനക്കയറ്റം കിട്ടിയ കോരി സഞ്ജയ് കുമാര്‍ ഗരുഡ്, എ അക്ബര്‍, കാളിരാജ് മഹേഷ് കുമാര്‍ എന്നിവരേയും മറ്റു വകുപ്പുകളിലേക്ക് മാറ്റി. കെഎപി നാലാം ബറ്റാലിയന് കമന്‍ഡാന്റ് കോരി സഞ്ജയ് കുമാര്‍ ഗരുഡിനെ പൊലീസ് ആസ്ഥാനത്ത് ഡിഐജിയായും സെക്യൂരിറ്റി എസ്പി എ.അക്ബറിനെ ഡിഐജി (സെക്യൂരിറ്റി) ആയും കോഴിക്കോട് ജില്ലാ പൊലീസ് മേധാവി കാളിരാജ് മഹേഷ് കുമാറിനെ പൊലീസ് മേധാവി(കോഴിക്കോട്)യായുമാണ് നിയമിച്ചത്.
പൊലീസ് ട്രെയിനിങ് കോളജ് പ്രിന്‍സിപ്പല്‍ ശ്യാം സുന്ദറിനെ കേരള പൊലീസ് ഹൗസിങ് കണ്‍സ്ട്രക്ഷന്‍ കോര്പറേഷന് സിഎംഡിയായി നിയമിച്ചു. ആലപ്പുഴ എസ്പിയായി സ്ഥാനകയറ്റം നല്കി നിയമിച്ച സുജിത് ദാസിനെ കണ്ണൂര്‍ കെഎപി ബറ്റാലിയന് കമന്‍ഡാന്റായി നിയമിച്ചു.
Next Story
RELATED STORIES
സര്‍ക്കാര്‍ അന്വേഷണ ഏജന്‍സികള്‍ നിലമറന്ന് പെരുമാറരുത്: പോപുലര്‍...
12 Aug 2022 5:17 PM GMTന്യൂയോര്‍ക്കിലെ പ്രഭാഷണ പരിപാടിക്കിടെ എഴുത്തുകാരന് സല്മാന്...
12 Aug 2022 4:01 PM GMT'മതരഹിതർക്കും സാമ്പത്തിക സംവരണത്തിന് അർഹത'; നിർണായക ഉത്തരവുമായി...
12 Aug 2022 3:06 PM GMTതെറ്റായ അലാറം മുഴങ്ങി; ഗോ ഫസ്റ്റ് വിമാനം കോയമ്പത്തൂരില്‍ അടിയന്തരമായി...
12 Aug 2022 1:20 PM GMTഎസ്എസ്എല്‍സി ചോദ്യപേപ്പര്‍ അച്ചടി അഴിമതി; പ്രതികള്‍ക്ക് തടവ് ശിക്ഷ
12 Aug 2022 12:39 PM GMT'വിചാരണ മാറ്റുന്നത് നിയമവിരുദ്ധം'; കോടതി മാറ്റത്തിനെതിരേ നടി...
12 Aug 2022 11:56 AM GMT