Kerala

മഞ്ചേശ്വരത്ത് മല്‍സരിക്കാനില്ല; ഉപതിരഞ്ഞെടുപ്പ് കേസ് പിന്‍വലിക്കാനൊരുങ്ങി കെ സുരേന്ദ്രന്‍

മഞ്ചേശ്വരത്തെ തിരഞ്ഞെടുപ്പ് കേസ് പിന്‍വലിക്കാന്‍ അനുമതി തേടി സുരേന്ദ്രന്‍ കേന്ദ്രനേതൃത്വത്തെ സമീപിച്ചു. മണ്ഡലത്തില്‍ പ്രാദേശിക നേതാക്കളെ പരിഗണിക്കണമെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സുരേന്ദ്രനെ സ്ഥാനാര്‍ഥിയായി പരിഗണിക്കുന്നതിനിടെയാണ് പിന്‍മാറ്റം.

മഞ്ചേശ്വരത്ത് മല്‍സരിക്കാനില്ല; ഉപതിരഞ്ഞെടുപ്പ് കേസ് പിന്‍വലിക്കാനൊരുങ്ങി കെ സുരേന്ദ്രന്‍
X

കാസര്‍കോഡ്: മഞ്ചേശ്വരം മണ്ഡലത്തില്‍ ഇനി മല്‍സരിക്കാനില്ലെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍. മഞ്ചേശ്വരത്തെ തിരഞ്ഞെടുപ്പ് കേസ് പിന്‍വലിക്കാന്‍ അനുമതി തേടി സുരേന്ദ്രന്‍ കേന്ദ്രനേതൃത്വത്തെ സമീപിച്ചു. മണ്ഡലത്തില്‍ പ്രാദേശിക നേതാക്കളെ പരിഗണിക്കണമെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സുരേന്ദ്രനെ സ്ഥാനാര്‍ഥിയായി പരിഗണിക്കുന്നതിനിടെയാണ് പിന്‍മാറ്റം. മഞ്ചേരശ്വരത്തെ തിരഞ്ഞെടുപ്പ് കേസ് പിന്‍വലിക്കാനാണ് ബിജെപി നേതൃത്വവും തീരുമാനിക്കുന്നതെങ്കില്‍ ലോക്‌സഭാ തിതരഞ്ഞെടുപ്പിനൊപ്പം മഞ്ചേശ്വരം നിയമസഭാ ഉപതിരഞ്ഞെടുപ്പിനും കളമൊരുങ്ങും.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ മുസ്്‌ലിം ലീഗിലെ പി ബി അബ്ദുല്‍ റസ്സാഖിനോട് 89 വോട്ടിന് സുരേന്ദ്രന്‍ പരാജയപ്പെട്ടിരുന്നു. എന്നാല്‍, റസ്സാഖിന്റെ വിജയം കള്ളവോട്ട് മൂലമാണെന്നും തിരഞ്ഞെടുപ്പ് റദ്ദാക്കി തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്നുമാവശ്യപ്പെട്ട് സുരേന്ദ്രന്‍ കോടതിയെ സമീപിക്കുകയായിരുന്നു. തിരഞ്ഞെടുപ്പില്‍ 259 പേര്‍ കള്ളവോട്ടുചെയ്‌തെന്നും സുരേന്ദ്രന്‍ ആരോപിച്ചിരുന്നു. അബ്ദുല്‍ റസ്സാഖ് മരിച്ചതിന് ശേഷവും കേസ് പിന്‍വലിക്കാന്‍ സുരേന്ദ്രന്‍ തയ്യാറായിരുന്നില്ല. 2011 ലും 2016 ലും മഞ്ചേശ്വരം നിയമസഭാ മണ്ഡലത്തിലും 2009 ലും 2014 ലും കാസര്‍ഗോഡ് ലോക്‌സഭാ മണ്ഡലത്തിലുമായി നാലുതവണ ബിജെപി സ്ഥാനാര്‍ഥിയായിരുന്നു കെ സുരേന്ദ്രന്‍. നിലവില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തൃശൂര്‍, പത്തനംതിട്ട, തിരുവനന്തപുരം മണ്ഡലങ്ങളിലേതിലെങ്കിലും മല്‍സരിക്കാമെന്ന പ്രതീക്ഷയിലാണ് സുരേന്ദ്രന്‍.

Next Story

RELATED STORIES

Share it