Kerala

മാനന്തവാടി നഗരസഭയും തൊണ്ടര്‍നാട്, എടവക പഞ്ചായത്തുകളും പൂര്‍ണമായും കണ്ടെയ്ന്‍മെന്റ് സോണുകള്‍

വാളാട് പ്രദേശത്ത് ആശങ്കാജനകമായ രീതിയില്‍ കൊവിഡ് വ്യാപനത്തിനിടയായ മരണാനന്തര- വിവാഹ ചടങ്ങുകളില്‍ പങ്കെടുത്തവര്‍ ഈ മൂന്ന് തദ്ദേശസ്ഥാപനങ്ങളിലുമുള്ള പശ്ചാത്തലത്തിലാണ് തീരുമാനം.

മാനന്തവാടി നഗരസഭയും തൊണ്ടര്‍നാട്, എടവക പഞ്ചായത്തുകളും പൂര്‍ണമായും കണ്ടെയ്ന്‍മെന്റ് സോണുകള്‍
X

കല്‍പ്പറ്റ: തൊണ്ടര്‍നാട്, എടവക ഗ്രാമപ്പഞ്ചായത്തുകളും മാനന്തവാടി നഗരസഭയും പൂര്‍ണമായി കണ്ടെയ്ന്‍മെന്റ് സോണായി ജില്ലാ കലക്ടര്‍ ഡോ. അദീല അബ്ദുല്ല പ്രഖ്യാപിച്ചു. വാളാട് പ്രദേശത്ത് ആശങ്കാജനകമായ രീതിയില്‍ കൊവിഡ് വ്യാപനത്തിനിടയായ മരണാനന്തര- വിവാഹ ചടങ്ങുകളില്‍ പങ്കെടുത്തവര്‍ ഈ മൂന്ന് തദ്ദേശസ്ഥാപനങ്ങളിലുമുള്ള പശ്ചാത്തലത്തിലാണ് തീരുമാനം. വാളാട് ഉള്‍പ്പെടുന്ന തവിഞ്ഞാല്‍ പഞ്ചായത്തും നിലവില്‍ പൂര്‍ണമായും കണ്ടെയ്ന്‍മെന്റാണ്.

ഇവിടങ്ങളില്‍ കര്‍ശനമായ നിയന്ത്രണങ്ങളാണുണ്ടാവുകയെന്നും അത്യാവശ്യകാര്യങ്ങള്‍ക്കല്ലാതെ പുറത്തിറങ്ങുന്നവര്‍ക്കെതിരേ ശക്തമായ കേസുകള്‍ രജിസ്റ്റര്‍ ചെയ്യുമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു. ഇവിടങ്ങളില്‍ പ്രത്യേക കണ്‍ട്രോള്‍ റൂമുകള്‍ തുറന്ന് നടപടികള്‍ കര്‍ശനമാക്കും. കൂടുതല്‍ സാംപിളുകള്‍ പരിശോധിക്കുന്നതിന് അടിയന്തരനടപടി സ്വീകരിച്ചതായും കലക്ടര്‍ അറിയിച്ചു. ഈ മേഖലകളില്‍ പനി, ജലദോഷം തുടങ്ങിയ രോഗലക്ഷണങ്ങളുള്ള എല്ലാവരും അടിയന്തരമായി പിഎച്ച്‌സികളില്‍ റിപോര്‍ട്ട് ചെയ്യണം.

Next Story

RELATED STORIES

Share it