Kerala

മാനന്തവാടി കുഴല്‍പ്പണക്കേസ്: പോലിസ് ഉദ്യോഗസ്ഥര്‍ക്കും പങ്കെന്ന് സൂചന

മാനന്തവാടി കുഴല്‍പ്പണക്കേസ്: പോലിസ് ഉദ്യോഗസ്ഥര്‍ക്കും പങ്കെന്ന് സൂചന
X

വയനാട് : മാനന്തവാടിയില്‍ മൂന്ന് കോടിയിലധികം രൂപയുടെ കുഴല്‍പ്പണം കണ്ടെത്തിയ സംഭവത്തില്‍ പ്രതികള്‍ക്ക് പോലിസുമായി അടുത്ത ബന്ധമെന്ന് സൂചന. പിടികൂടിയതിന് പിന്നാലെ മുഖ്യ സൂത്രധാരന്‍ വടകര സ്വദേശി സല്‍മാന്‍ വടക്കന്‍ കേരളത്തിലെ പോലിസുമായി സംസാരിച്ചതായി കണ്ടെത്തിയിട്ടുണ്ട്. ഫോണ്‍ വിശദാംശങ്ങള്‍ കേന്ദ്രീകരിച്ച് സമഗ്രമായ അന്വേഷണം കസ്റ്റംസ് ആരംഭിച്ചു.

കസ്റ്റംസിന്റെ കോഴിക്കോട് ഡിവിഷനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ ഓപ്പറേഷനാണ് വന്‍ കുഴല്‍പ്പണ വേട്ടയിലേക്കു നയിച്ചത്. വ്യാഴാഴ്ച രാവിലെ മാനന്തവാടി ചെറ്റപ്പാലത്തു വച്ചാണ് ഹ്യുണ്ടായി ക്രെറ്റ കാറിലെത്തിയ മൂന്നംഗ സംഘം പോലിസിന്റെ വലയിലാക്കുന്നത്. വടകര സ്വദേശികളായ ആസിഫ്, റസാഖ്, മുഹമ്മദ് ഫാസില്‍ എന്നിവരാണ് പിടിയിലായത്. വാട്ട്‌സാപ് ചാറ്റുകള്‍ അടക്കം കേന്ദ്രീകരിച്ച് വിശദമായ അന്വേഷണത്തിലേക്കാണ് കസ്റ്റംസ് ഉള്‍പ്പെടെയുള്ള ഏജന്‍സികള്‍ കടന്നിരിക്കുന്നത്.




Next Story

RELATED STORIES

Share it