Kerala

മലേഷ്യയില്‍ നിന്നെത്തിയ ശേഷം ചികില്‍സയിലായ യുവാവ് മരിച്ചു

ആദ്യ സാംപിളില്‍ നടത്തിയ പരിശോധനയില്‍ കൊറോണ വൈറസ് ബാധയില്ലെന്നാണ് സ്ഥിരീകരിച്ചത്. രണ്ടാമത് അയച്ച സാംപിളിന്റെ ഫലം ഇന്ന് ഉച്ചയോടെ ലഭിക്കുമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

മലേഷ്യയില്‍ നിന്നെത്തിയ ശേഷം ചികില്‍സയിലായ യുവാവ് മരിച്ചു
X

കണ്ണൂര്‍: കൊറോണ രോഗ ലക്ഷണങ്ങളോടെ എറണാകുളം ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വെന്റിലേറ്ററില്‍ കഴിഞ്ഞിരുന്ന യുവാവ് മരിച്ചു. പയ്യന്നൂര്‍ സ്വദേശി ജെയ്‌നേഷ് (36) ആണ് മരിച്ചത്. ഇന്നലെ രാത്രി 12 മണിയോടെയാണ് അന്ത്യം സംഭവിച്ചത്. ആലപ്പുഴ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടില്‍ ഇദ്ദേഹത്തിന്റെ ആദ്യ സാംപിളില്‍ നടത്തിയ പരിശോധനയില്‍ കൊറോണ വൈറസ് ബാധയില്ലെന്നാണ് സ്ഥിരീകരിച്ചത്. രണ്ടാമത് അയച്ച സാംപിളിന്റെ ഫലം ഇന്ന് ഉച്ചയോടെ ലഭിക്കുമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

മലേഷ്യയില്‍നിന്നെത്തിയ ജെയ്‌നേഷിന് ശ്വാസകോശത്തിന് ഗുരുതരമായ വൈറല്‍ ന്യുമോണിയ ബാധിച്ചതിനെത്തുടര്‍ന്നാണ് വെന്റിലേറ്ററിലാക്കിയത്. അഞ്ചു ദിവസമായി പനിയും ശ്വാസ തടസവും അനുഭവപ്പെടുന്നുണ്ടായിരുന്നു.

വ്യാഴാഴ്ച രാത്രി ഒരു മണിക്ക് കൊച്ചിയില്‍ വിമാനമിറങ്ങിയശേഷം പരിശോധനയ്ക്കു വിധേയനാകുകയായിരുന്നു. തുടര്‍ന്നാണ് അവിടെനിന്നു മെഡിക്കല്‍ കോളജിലേക്ക് എത്തിച്ചത്. ജെയ്‌നേഷ് രണ്ടര വര്‍ഷമായി മലേഷ്യയില്‍ ജോലി ചെയ്യുകയായിരുന്നു.

Next Story

RELATED STORIES

Share it