Kerala

കുറുവന്‍ പുഴയില്‍ കൂട്ടുകാര്‍ക്കൊപ്പം കുളിക്കാനിറങ്ങിയ യുവാവിനെ ഒഴുക്കില്‍പ്പെട്ട് കാണാതായി

വൈകുന്നേരം 6.30തോടെ കുട്ടുകാര്‍ക്കൊപ്പം കുളിക്കാനിറങ്ങിയ ഇയാള്‍ ഒഴുക്കില്‍പ്പെടുകയായിരുന്നു.

കുറുവന്‍ പുഴയില്‍ കൂട്ടുകാര്‍ക്കൊപ്പം കുളിക്കാനിറങ്ങിയ യുവാവിനെ ഒഴുക്കില്‍പ്പെട്ട് കാണാതായി
X

നിലമ്പൂര്‍: കുറുവന്‍ പുഴയില്‍ കൂട്ടുകാര്‍ക്കൊപ്പം കുളിക്കാനിറങ്ങിയ യുവാവിനെ ഒഴുക്കില്‍പ്പെട്ട് കാണാതായി. താഴെ ചന്തക്കുന്ന് പൊറ്റയില്‍ മുഹമ്മദ് അഷറഫിന്റെ മകന്‍ റിഷിബി(25)നെയാണ് കാണാതായത്. വൈകുന്നേരം 6.30തോടെ കുട്ടുകാര്‍ക്കൊപ്പം കുളിക്കാനിറങ്ങിയ ഇയാള്‍ ഒഴുക്കില്‍പ്പെടുകയായിരുന്നു.

നിലമ്പൂര്‍ ഫയര്‍ സ്റ്റേഷന്‍ ഓഫിസര്‍ അബ്ദുല്‍ ഗഫൂറിന്റെ നേതൃത്വത്തില്‍ ഫയര്‍ ഫോഴ്‌സും, ചാലിയാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി ടി ഉസ്മാന്റെയും നേതൃത്വത്തില്‍ നാട്ടുകാരും രാത്രി 8.30 വരെ തിരിച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തിങ്കളാഴ്ച്ച രാവിലെ 7 മണിയോടെ ബോട്ട് ഉള്‍പ്പെടെയുള്ള സംവിധാനങ്ങളോടെ ഫയര്‍ഫോഴ്‌സ് തിരിച്ചില്‍ ആരംഭിക്കും.

Next Story

RELATED STORIES

Share it