കോടികളുടെ വിസ തട്ടിപ്പ്; പാല സ്വദേശി അറസ്റ്റില്‍
കോട്ടയം മുണ്ടുപാലം സ്വദേശി റോയി ജോസഫാണ് അറസ്റ്റിലായത്. 32 പേരില്‍ നിന്നായി 2 കോടിയിലധികം രൂപ ഇയാള്‍ തട്ടിയെടുത്തതായി പോലിസ് പറഞ്ഞു.
കോട്ടയം: വിദേശ കമ്പനികളില്‍ ജോലി വാഗ്ദാനം ചെയ്ത് കോടികള്‍ തട്ടിയ യുവാവ് അറസ്റ്റില്‍. കോട്ടയം മുണ്ടുപാലം സ്വദേശി റോയി ജോസഫാണ് അറസ്റ്റിലായത്. 32 പേരില്‍ നിന്നായി 2 കോടിയിലധികം രൂപ ഇയാള്‍ തട്ടിയെടുത്തതായി പോലിസ് പറഞ്ഞു.
പെരുമ്പാവൂര്‍ എളമ്പകപ്പിള്ളി സ്വദേശി അഖില്‍ അജയകുമാര്‍ നല്‍കിയ പരാതിയിലാണ് അറസ്റ്റ്. വിദേശ കമ്പനികളില്‍ ജോലി വാങ്ങി നല്‍കാമെന്ന് പറഞ്ഞ് സംസ്ഥാനത്തുടനീളം യുവതീ യുവാക്കളില്‍ നിന്നും, ഇവരുടെ രക്ഷിതാക്കളില്‍ നിന്നുമായി കോടികളാണ് ഇയാള്‍ തട്ടിയെടുത്തത്. പരാതിക്കാരന്റെ സുഹൃത്തുക്കളടക്കം 32 പേരില്‍ നിന്നായി ആറര ലക്ഷം വീതം വാങ്ങിയെന്ന് അന്വേഷണത്തില്‍ വ്യക്തമായി.
അമേരിക്ക, കാനഡ എന്നി രാജ്യങ്ങളിലെ വന്‍കിട കമ്പനികളില്‍ ലക്ഷങ്ങള്‍ ശമ്പളമുള്ള ജോലി തരപ്പെടുത്തി നല്‍കാമെന്ന് പറഞ്ഞാണ് പണം കൈക്കലാക്കിയിരുന്നത്.
ഏറ്റുമാനൂരിലെ പ്രതിയുടെ വാടക വീട്ടില്‍ നിന്നാണ് ഇയാളെ പെരുമ്പാവൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. കാസര്‍കോട് അടക്കം 4 സ്ഥലങ്ങളില്‍ പ്രതിക്കെതിരെ പരാതികള്‍ നിലനില്‍ക്കുന്നുണ്ട്. നേരത്തെ മോഷണമടക്കം 5 കേസുകളില്‍ പ്രതി ജയില്‍ ശിക്ഷയും അനുഭവിച്ചിട്ടുമുണ്ട്.
RELATED STORIES
ബ്ലാസ്റ്റേഴ്സില്‍ ഇവാന് വുകോമനോവിച്ച് യുഗം അവസാനിച്ചു
26 April 2024 2:53 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMT