Kerala

യുവതിയെ കൊലപ്പെടുത്തി കെട്ടിത്തൂക്കിയ ഭർത്താവ് പിടിയിൽ

പോത്തൻകോട് നന്നാട്ടുകാവിൽ വാടക വീട്ടിലാണ് സംഭവം. കഴിഞ്ഞ ജനുവരിയിലാണ് ഇരുവരും തമ്മിൽ ഒളിച്ചോടി വിവാഹം കഴിച്ചത്.

യുവതിയെ കൊലപ്പെടുത്തി കെട്ടിത്തൂക്കിയ ഭർത്താവ് പിടിയിൽ
X

തിരുവനന്തപുരം: യുവതിയെ മദ്യം കൊടുത്ത് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി കെട്ടിത്തൂക്കിയ കേസിൽ ഭർത്താവ് പിടിയിൽ. വാമനപുരം സ്വദേശി ആദർശ് (26) ആണ് പോത്തൻകോട് പോലിസിന്റെ പിടിയിലായത്.

കഴിഞ്ഞ 23നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഭാര്യയായ വേറ്റിനാട് സ്വദേശിനി രാഗേന്ദു(19) വിനെയാണ് കൊലപ്പെടുത്തിയത്. പോത്തൻകോട് നന്നാട്ടുകാവിൽ വാടക വീട്ടിലാണ് സംഭവം. കഴിഞ്ഞ ജനുവരിയിലാണ് ഇരുവരും തമ്മിൽ ഒളിച്ചോടി വിവാഹം കഴിച്ചത്.

Next Story

RELATED STORIES

Share it