സൈനിക പരിശീലനം കഴിഞ്ഞ് മടങ്ങുകയായിരുന്ന മലയാളി യുവാവ് ട്രെയ്‌നില്‍ നിന്ന് വീണ് മരിച്ചു
കോഴിക്കോട് തിക്കോടി സ്വദേശി മുഹമ്മദ് അലിയുടെ മകന്‍ മുഹമ്മദ് ജാബിര്‍(20) ആണ് മരിച്ചത്.
BY MTP25 March 2019 4:03 PM GMT

X
MTP25 March 2019 4:03 PM GMT
ഗോവ: മുംബൈയില്‍ നിന്ന് സൈനിക പരിശീലനം കഴിഞ്ഞ് കേരളത്തിലേക്ക് മടങ്ങുകയായിരുന്ന മലയാളി യുവാവ് ഗോവയില്‍ ട്രെയ്‌നില്‍ നിന്ന് വീണു മരിച്ചു. കോഴിക്കോട് തിക്കോടി സ്വദേശി മുഹമ്മദ് അലിയുടെ മകന്‍ മുഹമ്മദ് ജാബിര്‍(20) ആണ് മരിച്ചത്. സുഹൃത്തുക്കളോടൊപ്പം യാത്ര ചെയ്യവേ കംഗവാലി ഏരിയയില്‍ വച്ചാണ് ട്രെയ്‌നില്‍ നിന്ന് പുറത്തേക്ക് വീണത്.
തലയിലേറ്റ ആഴത്തിലുള്ള മുറിവ് കാരണം സംഭവ സ്ഥലത്തു തന്നെ മരിച്ചു. ബംബോലിമിലെ ജിഎംസി ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കു ശേഷം മൃതദേഹം നാട്ടിലേക്കു കൊണ്ടു പോയി. ഗോവയിലെ മലയാളി സാമൂഹിക പ്രവര്‍ത്തകര്‍ മൃതദേഹം കുളിപ്പിക്കുന്നതിനും നാട്ടിലേക്ക് അയക്കുന്നതിനും ആവശ്യമായ സഹായങ്ങള്‍ ചെയ്തു.
Next Story
RELATED STORIES
രാഹുലിനെതിരായ നടപടി: നാളെ രാജ്ഘട്ടില്‍ കോണ്‍ഗ്രസിന്റെ കൂട്ടസത്യാഗ്രഹം
25 March 2023 1:00 PM GMTഭൂനിയമ ഭേദഗതി ഓര്‍ഡിനന്‍സ്; ഇടുക്കിയില്‍ ഏപ്രില്‍ മൂന്നിന് എല്‍ഡിഎഫ്...
25 March 2023 11:39 AM GMTമോദിയെ പുകഴ്ത്തിയ വി മുരളീധരന് നേരെ വിദ്യാര്‍ഥികളുടെ കൂകിവിളി
25 March 2023 11:34 AM GMTനടന് വിനായകന് വിവാഹമോചിതനാവുന്നു
25 March 2023 9:39 AM GMTഇന്നസെന്റിന്റെ നില അതീവ ഗുരുതരമായി തുടരുന്നു
25 March 2023 9:32 AM GMTകുവൈത്തില്‍ ബോട്ട് മറിഞ്ഞ് രണ്ടുമലയാളികള്‍ മരിച്ചു
25 March 2023 9:24 AM GMT