ഫാറൂഖ് ലുക്മാന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി അനുശോചിച്ചു

ഫാറൂഖ് ലുക്മാന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി അനുശോചിച്ചു

തിരുവനന്തപുരം: സൗദി അറേബ്യയില്‍നിന്ന് പ്രസിദ്ധീകരിക്കുന്ന മലയാളം നൂസ് പത്രത്തിന്റെ എഡിറ്റര്‍ ഇന്‍ ചീഫ് ആയിരുന്ന ഫാറൂഖ് ലുക്മാന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. അറബ് ന്യൂസിന്റെ പ്രഥമ മാനേജിങ് എഡിറ്ററും മുഖ്യപത്രാധിപരുമായിരുന്ന അദ്ദേഹത്തിന് കേരളവും മലയാളികളുമായി അടുത്ത ബന്ധമുണ്ടായിരുന്നു. ഗള്‍ഫില്‍നിന്നും ആദ്യമായി ഒരു സമ്പൂര്‍ണ മലയാള ദിനപത്രം ആരംഭിച്ചതിന് നേതൃത്വം നല്‍കിയ വ്യക്തിയായിരുന്നു ലുക്മാന്‍. ഗള്‍ഫ് മലയാളികളുടെ ജീവിതവുമായി ബന്ധപ്പെട്ട വിശേഷങ്ങള്‍ കേരളീയരിലെത്തിക്കാന്‍ അദ്ദേഹത്തിനായെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു.

RELATED STORIES

Share it
Top