Kerala

മലപ്പുറം പ്രസ് ക്ലബ് സുവര്‍ണ ജൂബിലി പരിപാടികള്‍ക്ക് ഫെബ്രുവരി 15ന് തുടക്കം

1970ലാണ് പത്തില്‍ താഴെ മാധ്യമ പ്രവര്‍ത്തകരുമായി പ്രസ് ക്ലബ്ബ് രൂപവത്ക്കരിക്കുന്നത്. ആളൂര്‍ പ്രഭാകരന്‍ പ്രസിഡന്റും മാത്യു മണിമല സെക്രട്ടറിയുമായി പ്രഥമ ഭരണസമിതി നിലവില്‍വന്നത്.

മലപ്പുറം പ്രസ് ക്ലബ് സുവര്‍ണ ജൂബിലി പരിപാടികള്‍ക്ക് ഫെബ്രുവരി 15ന് തുടക്കം
X

മലപ്പുറം: കേരള പത്രപ്രവര്‍ത്തക യൂനിയന്‍ ജില്ലാ ആസ്ഥാനമായ മലപ്പുറം പ്രസ് ക്ലബ്ബിന്റെ സുവര്‍ണ ജൂബിലി പരിപാടികള്‍ക്ക് ഫെബ്രുവരി 15ന് തുടക്കമാവും. കൊവിഡ് നിയന്ത്രണങ്ങളെത്തുടര്‍ന്നാണ് സുവര്‍ണ ജൂബിലി ആഘോഷം വൈകിയത്. ഒരു വര്‍ഷത്തെ പരിപാടികളാണ് ആസൂത്രണം ചെയ്യുന്നതെന്ന് ഭാരവാഹികൾ അറിയിച്ചത്.

1970ലാണ് പത്തില്‍ താഴെ മാധ്യമ പ്രവര്‍ത്തകരുമായി പ്രസ് ക്ലബ്ബ് രൂപവത്ക്കരിക്കുന്നത്. ആളൂര്‍ പ്രഭാകരന്‍ പ്രസിഡന്റും മാത്യു മണിമല സെക്രട്ടറിയുമായി പ്രഥമ ഭരണസമിതി നിലവില്‍വന്നു. 1989ല്‍ ഓഫിസ് സംവിധാനത്തിലേക്ക് മാറി. 1995ലാണ് സ്വന്തം കെട്ടിടം സ്ഥാപിക്കുന്നത്. 2012ല്‍ ഇപ്പോള്‍ കാണുന്നനിലയിലേക്ക് കെട്ടിടം നവീകരിച്ചു. 200ലധികം മാധ്യമ പ്രവര്‍ത്തകര്‍ നിലവില്‍ പ്രസ് ക്ലബ്ബുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നുണ്ട്.

കൊവിഡ് നിയന്ത്രണങ്ങളെത്തുടര്‍ന്നാണ് സുവര്‍ണ ജൂബിലി ആഘോഷം വൈകിയത്. ഒരു വര്‍ഷത്തെ പരിപാടികള്‍ ആസൂത്രണം ചെയ്യുന്നുണ്ട്. ഇതിനായി ജനപ്രതിനിധികളെയും വിവിധ രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവരെയും ഉള്‍പ്പെടുത്തി വിപുലമായ സംഘാടക സമിതി രൂപവത്ക്കരിക്കും. പരിപാടികളുടെ ഉദ്ഘാടനം ചൊവ്വാഴ്ച രാവിലെ 11ന് പ്രസ് ക്ലബ് ഹാളില്‍ നിയമസഭ സ്പീക്കര്‍ എം.ബി രാജേഷ് നിര്‍വഹിക്കും.

പ്രസ് ക്ലബ്ബിന്റെ പ്രഥമ കെ എം ബഷീര്‍ പുരസ്‌കാര ജേതാക്കളായ ജിമ്മി ഫിലിപ്പ് (ദീപിക), സുനില്‍ ബേബി (മീഡിയ വണ്‍) എന്നിവര്‍ക്ക് ഈ ചടങ്ങില്‍ വെച്ച് ഫലകവും അവാര്‍ഡ് തുകയും സ്പീക്കര്‍ കൈമാറും. പ്രസ് ക്ലബ് മീഡിയ ഡയറക്ടറി പ്രകാശനം പി ഉബൈദുല്ല എംഎല്‍എ നിര്‍വഹിക്കും. സ്ഥാപക നേതാക്കളിലൊരാളായ പാലോളി കുഞ്ഞിമുഹമ്മദ് 50 കൊല്ലത്തെ ഓര്‍മകള്‍ പങ്കുവെച്ച് സംസാരിക്കും. മലപ്പുറം നഗരസഭ ഫണ്ടില്‍ പ്രസ് ക്ലബ്ബില്‍ നിര്‍മിച്ച വായനമുറി സുവര്‍ണ ജൂബിലി ഉപഹാരമായി അടുത്ത ദിവസം തന്നെ സമര്‍പ്പിക്കും.

പ്രസ് ക്ലബ്ബ് പ്രസിഡന്റ് ഷംസുദ്ദീന്‍ മുബാറക്, സെക്രട്ടറി കെപിഎം റിയാസ്, ട്രഷറര്‍ സി വി രാജീവ്, എക്‌സിക്യുട്ടീവ് അംഗം പി എ അബ്ദുൽ ഹയ്യ്, കെയുഡബ്ല്യുജെ സംസ്ഥാന കമ്മറ്റി അംഗം വി അജയകുമാര്‍ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.

Next Story

RELATED STORIES

Share it