Kerala

പൗരത്വ ഭേദഗതി നിയമം: വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടിയെന്ന് മലപ്പുറം പോലിസ്

ഇന്നലെ പോസ്റ്റ് ചെയ്ത അറിയിപ്പിന് താഴെ പോലിസിന്റെ ഏകപക്ഷീയമായ നടപടികളെ വിമര്‍ശിച്ചു കൊണ്ട് കമന്റുകള്‍ നിറയുകയാണ്. പൗരത്വ ഭേദഗതിക്ക് അനുകൂലമായ നിലപാടാണോ ഇടതുപക്ഷ സര്‍ക്കാര്‍ പോലിസിലൂടെ നടപ്പാക്കാന്‍ ശ്രമിക്കുന്നതെന്ന ചോദ്യവും നവസാമൂഹിക മാധ്യമങ്ങളില്‍ ഉയര്‍ന്നു തുടങ്ങി.

പൗരത്വ ഭേദഗതി നിയമം:  വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടിയെന്ന് മലപ്പുറം പോലിസ്
X

അരീക്കോട്: പൗരത്വ നിയമത്തിനെതിരായി വ്യാജവാര്‍ത്തകളോ തെറ്റിദ്ധാരണ പരത്തുന്ന ഊഹാപോഹങ്ങളോ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെന്ന് മലപ്പുറം പോലിസ്. സാമൂഹിക മാധ്യമങ്ങളിലും വാട്‌സ് അപ് ഗ്രൂപ്പുകളിലും തെറ്റായ പ്രചരണങ്ങള്‍ നടത്തുന്നവരെ നിരീക്ഷിച്ചുവരികയാണെന്നും ഇത്തരം സന്ദേശങ്ങള്‍ ശ്രദ്ധയില്‍ പെട്ടാല്‍ 9497976008 നമ്പറില്‍ വിവരങ്ങള്‍ കൈമാറണമെന്നും വിവരങ്ങള്‍ നല്‍കുന്നവരുടെ പേരും വിലാസവും രഹസ്യമായിരിക്കുമെന്നാണ് Malappuram Police എന്ന ഫേസ്ബുക്ക് പേജില്‍ നല്‍കിയിട്ടുള്ളത്.

ഇന്നലെ പോസ്റ്റ് ചെയ്ത അറിയിപ്പിന് താഴെ പോലിസിന്റെ ഏകപക്ഷീയമായ നടപടികളെ വിമര്‍ശിച്ചു കൊണ്ട് കമന്റുകള്‍ നിറയുകയാണ്. പൗരത്വ ഭേദഗതിക്ക് അനുകൂലമായ നിലപാടാണോ ഇടതുപക്ഷ സര്‍ക്കാര്‍ പോലിസിലൂടെ നടപ്പാക്കാന്‍ ശ്രമിക്കുന്നതെന്ന ചോദ്യവും നവസാമൂഹിക മാധ്യമങ്ങളില്‍ ഉയര്‍ന്നു തുടങ്ങി. വര്‍ഗീയ പ്രചാരണങ്ങള്‍ നടത്തുന്ന സംഘപരിവാറിനെ കയറൂരി വിടുന്ന പോലിസ് മുസ്‌ലിംകളെ തിരഞ്ഞുപിടിച്ച് ജയിലില്‍ അടക്കുകയാണെന്നും വിമര്‍ശനം ഉയര്‍ന്നു.





Next Story

RELATED STORIES

Share it