Kerala

'മലപ്പുറം ജില്ലാ വിഭജനം എന്തുകൊണ്ട്'; എസ്ഡിപിഐ സെമിനാര്‍ സംഘടിപ്പിച്ചു

മലപ്പുറം ജില്ലാ വിഭജനം എന്തുകൊണ്ട്; എസ്ഡിപിഐ സെമിനാര്‍ സംഘടിപ്പിച്ചു
X

പൊന്നാനി: 'മലപ്പുറം ജില്ലാ വിഭജനം എന്തുകൊണ്ട്' എന്ന വിഷയത്തെ ആസ്പദമാക്കി എസ്ഡിപിഐ പൊന്നാനി മണ്ഡലം കമ്മിറ്റി പൊന്നാനി ചന്തപ്പടി സിറ്റി സെന്ററില്‍ സെമിനാര്‍ സംഘടിപ്പിച്ചു. സര്‍ക്കാര്‍ സംവിധാനങ്ങളില്‍നിന്ന് വയനാട് ജില്ലയിലെ ജനങ്ങള്‍ക്ക് കിട്ടുന്നതും ജനസാന്ദ്രത കൂടിയ മലപ്പുറം ജില്ലയിലെ ജനങ്ങള്‍ക്ക് കിട്ടുന്നതും ഒരുപോലെയാണ്. അതുകൊണ്ടുതന്നെ ജില്ലാ വിഭജനം അനിവാര്യമാണെന്ന് സെമിനാര്‍ ഉദ്ഘാടനം ചെയ്ത എസ്ഡിപിഐ സംസ്ഥാന സമിതി അംഗം ജലീല്‍ നീലാമ്പ്ര പറഞ്ഞു.


ഡിസിസി സെക്രട്ടറി ടി കെ അഷ്‌റഫ്, ജില്ലാ പഞ്ചായത്ത് അംഗം അനീഫ പുതുപ്പറമ്പ്, വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറി മുഹമ്മദ് പൊന്നാനി, പിഡിപി പൊന്നാനി മണ്ഡലം സെക്രട്ടറി അഷ്‌റഫ് പൊന്നാനി, എസ്ഡിപിഐ ജില്ലാ ജനറല്‍ സെക്രട്ടറി എ കെ അബ്ദുല്‍ മജീദ്, പിസിഡബ്ല്യുഎഫ് പ്രതിനിധി ഇബ്രാഹിം മാളിയേക്കല്‍, കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ ജില്ലാ കമ്മിറ്റി അംഗം മുജീബ് ഐങ്കലം, പൊന്നാനി താലൂക്ക് ജനകീയകൂട്ടായ്മ സെക്രട്ടറി സിദ്ദീഖ് മൗലവി ഐലക്കാട്, അന്‍വര്‍ പഴഞ്ഞി, റെജീഷ് അത്താണി എന്നിവര്‍ സംസാരിച്ചു. ഫത്താഹ് പൊന്നാനി മോഡറേറ്ററായിരുന്നു.

Next Story

RELATED STORIES

Share it