മകരവിളക്കുദിനം മലയരയ മഹാസഭ പ്രതികാത്മക മകരജ്യോതി തെളിയിക്കും

കോട്ടയം: മകരവിളക്കു ദിനത്തില്‍ പാഞ്ചാലിമേട്ടില്‍ അഖില തിരുവിതാംകൂര്‍ മലയരയ മഹാസഭ പ്രതീകാത്മക മകരജ്യോതി തെളിയിച്ച് പ്രതിഷേധിക്കുന്നു. ഗോത്രവര്‍ഗക്കാരായ മലയയരയര്‍ പുരാതനകാലം മുതല്‍ ശബരിമലയില്‍ ആചരിച്ചുവന്നിരുന്നതും ദേവസ്വം ബോര്‍ഡ് മലയരയരില്‍നിന്നും കവര്‍ന്നെടുത്തതുമായ മകരജ്യോതി തെളിയിക്കുന്നതിനുള്ള അവകാശം തിരികെ ഗോത്രാചാരമായി നല്‍കണമെന്നാവശ്യപ്പെട്ടാണ് പ്രതിഷേധം. മകരവിളക്ക് ദിവസം പൊന്നമ്പലമേട്ടില്‍ മകരജ്യോതി തെളിയുന്ന സമയം സഭയുടെ ഗോത്രാചാരപാലനപ്രസ്ഥാനമായ ശിപം താന്ത്രിക പീഠത്തിന്റെ പ്രസിഡന്റ് പ്രതികാത്മക ജ്യോതി തെളിക്കും. നൂറുകണക്കിന് സമുദായ അംഗങ്ങള്‍ പ്രതിഷേധ കൂട്ടായ്മയില്‍ പങ്കുചേരുമെന്ന് മലയരയ മഹാസഭ സംസ്ഥാന പ്രസിഡന്റ്് സി കെ ശശിധരന്‍ അറിയിച്ചു.
സര്‍ക്കാരുമായും ദേവസ്വം ബോര്‍ഡ് പ്രസിഡന്റുമായും നടത്തിയ കൂടികാഴ്ചയില്‍ സഭയുടെ ആവശ്യം പരിഗണിക്കാന്‍ വേണ്ടതുചെയ്യാമെന്നറിയിച്ചിട്ടുണ്ട്. ഈ അവകാശം തിരികെലഭിക്കുന്നതുവരെ സമരപാതയിലൂടെ മുന്നോട്ടുപോവാനാണ് സഭയുടെ തിരുമാനം.
RELATED STORIES
റമദാന്: യുഎഇയില്‍ 1025 തടവുകാരെ മോചിപ്പിക്കാന്‍ ഉത്തരവ്
22 March 2023 2:18 PM GMTരണ്ടാം പിണറായി സര്‍ക്കാറിന്റെ രണ്ടാം വാര്‍ഷികം; ഏപ്രില്‍ ഒന്നിന്...
22 March 2023 1:08 PM GMTകൊവിഡ് കേസുകളില്‍ വര്‍ധനവ്; ആശുപത്രിയിലെത്തുന്നവര്‍ക്ക് മാസ്ക്...
22 March 2023 10:16 AM GMTപാലക്കാട്ട് പോലിസ് ഉദ്യോഗസ്ഥന് തൂങ്ങിമരിച്ച നിലയില്‍
22 March 2023 9:25 AM GMTവോട്ടര്‍ ഐഡിയും ആധാറും ബന്ധിപ്പിക്കാനുള്ള സമയപരിധി ഒരുവര്‍ഷത്തേക്ക്...
22 March 2023 9:20 AM GMTഖത്തറില്‍ ഏഴുനില കെട്ടിടം ഭാഗികമായി തകര്‍ന്നുവീണു; ഒരു മരണം
22 March 2023 9:06 AM GMT