Kerala

തൃശൂരില്‍ ദേശീയപാതയില്‍ ടാങ്കര്‍ ലോറിയും ചരക്കുലോറിയും തമ്മില്‍ കൂട്ടിയിടിച്ചു; ഗതാഗതം തടസ്സപ്പെട്ടു

തൃശൂരില്‍ ദേശീയപാതയില്‍ ടാങ്കര്‍ ലോറിയും ചരക്കുലോറിയും തമ്മില്‍ കൂട്ടിയിടിച്ചു; ഗതാഗതം തടസ്സപ്പെട്ടു
X

തൃശൂര്‍: ദേശീയപാതയില്‍ കൊരട്ടിയില്‍ ടാങ്കര്‍ ലോറിയും ചരക്കുലോറിയും കൂട്ടിയിടിച്ചു. അപകടത്തെത്തുടര്‍ന്ന് ദേശീയപാതയില്‍ 45 മിനിറ്റോളം ഗതാഗതം തടസപ്പെട്ടു. ടാങ്കര്‍ ലോറി വണ്‍വേ തെറ്റിച്ചുവന്നതാണ് അപകടത്തിന് കാരണമെന്നാണ് സംശയിക്കുന്നത്. ബംഗളൂരുവില്‍നിന്ന് കന്യാകുമാരിയിലേക്ക് ഓക്‌സിജനെത്തിച്ച ശേഷം തിരികെ പോവുകയായിരുന്നു ടാങ്കര്‍.

തുടക്കത്തില്‍ ടാങ്കര്‍ ലോറിയില്‍നിന്ന് ചോര്‍ച്ചയുണ്ടെന്ന സംശയമുണ്ടായിരുന്നുവെങ്കിലും ഫയര്‍ഫോഴ്‌സ് എത്തി പരിശോധിച്ചപ്പോള്‍ ലോറിയ്ക്കകത്ത് ഒന്നുമില്ലെന്ന് വ്യക്തമായി. അപകടത്തില്‍പെട്ട വാഹനങ്ങള്‍ നീക്കുന്നതുവരെ ഗതാഗതം ഒരുഭാഗത്ത് കൂടി മാത്രമാക്കി ഗതാഗതം ക്രമീകരിച്ചു.

Next Story

RELATED STORIES

Share it