- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പ്രകൃതി ക്ഷോഭത്തിൽ വീട് നഷ്ടപ്പെട്ട വിധവയോട് കൈക്കൂലി; ഡെപ്യൂട്ടി തഹസിൽദാർക്കെതിരേ നടപടി
കേസിൽ അന്വഷണം നടത്തിയ ലോകായുക്ത തഹസിൽദാറുടെയും വില്ലേജ് ഓഫിസറുടെയും മനോഭാവത്തെ നിശിതമായി വിമർശിച്ചു. പരാതിക്കാരിക്ക് 50,000 രൂപയും പലിശയും നൽകുവാൻ റവന്യു സെക്രട്ടറിക്ക് നിർദേശം നൽകി

തിരുവനന്തപുരം: പ്രകൃതി ക്ഷോഭത്തിൽ വീട് നഷടപ്പെട്ട വിധവയോട് ഡെപ്യൂട്ടി തഹസിൽദാർ കൈക്കൂലി ചോദിച്ചെന്ന പരാതിയിൽ ലോകായുക്തയുടെ നടപടി. സംഭവത്തിൽ അന്വഷണം നടത്തിയ ലോകായുക്ത, പരാതിക്കാരിക്ക് നഷ്ടപരിഹാരമായി 50000 രൂപയും പലിശയും നൽകുവാൻ ഉത്തരവിട്ടു.
നെടുമങ്ങാട് വെള്ളനാട് വില്ലേജിൽ പുതുക്കുളങ്ങര വിളയിൽ വീട്ടിൽ ഓമനയാണ് പരാതിക്കാരി. 62 വയസായ പരാതിക്കാരിക്ക് കുട്ടികളില്ല. 84 വയസായ അമ്മയുടെ കൂടെ സ്വന്തം വിട്ടിലായിരുന്നു താമസം. 2014 മെയിൽ പ്രകൃതിക്ഷോഭത്തിൽ വീട് ഭാഗികമായി തകർന്നു. സ്ഥലം സന്ദർശിച്ച വില്ലേജ് ഓഫീസർ 15000 രുപ നഷ്ടപരിഹാരം നിശ്ചയിച്ച് ഒരു റിപോർട്ട് കാട്ടാക്കട തഹസിൽദാർക്ക് സമർപ്പിച്ചു.
പിന്നീട് സ്ഥലം പരിശോധിച്ച ഡെപ്യൂട്ടി തഹസിൽദാർ തുക 3000 രൂപയായി കുറച്ചു. കൈക്കൂലി നൽകാൻ തയ്യാറാകാത്തതിനാലാണ് തുക കുറച്ചതെന്നാണ് പരാതിക്കാരി ലോകായുക്തയിൽ ഫയൽ ചെയ്ത കേസിൽ ആരോപിച്ചത്. 3 മാസത്തിന് ശേഷം വീട് പൂർണമായും തകർന്നു. പിന്നീട് ഒരു ചെറിയ ഓല ഷെഡിലാണ് പരാതിക്കാരിയും അമ്മയും താമസിച്ചത്. 2019 ൽ പരാതിക്കാരിയുടെ അമ്മ മരിച്ചു.
തഹസിൽദാരെയും, അഡീഷനൽ തഹസിൽദാരെയും, വെള്ളനാട് വില്ലേജ് ഓഫീസറെയും എതിർ കക്ഷികളാക്കിയാണ് പരാതിക്കാരി ലോകായുക്തയിൽ കേസ് ഫയൽ ചെയ്തത്. കേസിൽ അന്വഷണം നടത്തിയ ലോകായുക്ത തഹസിൽദാറുടെയും വില്ലേജ് ഓഫിസറുടെയും മനോഭാവത്തെ നിശിതമായി വിമർശിച്ചു. പരാതിക്കാരിക്ക് 50,000 രൂപയും പലിശയും നൽകുവാൻ റവന്യു സെക്രട്ടറിക്ക് നിർദേശം നൽകി. റവന്യൂ സെക്രട്ടറിയുടെ നടപടി റിപോർട്ടിനായി കേസ് 2022 മെയിലേക്ക് നീട്ടിവച്ചു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















