ലോകമേ തറവാട്:ചരിത്രവും രാഷ്ട്രീയവും സമന്വയിപ്പിക്കുന്ന കലാസൃഷ്ടിയുമായി ബ്ലോഡ്സോ
ലോകമേ തറവാട് കലാ പ്രദര്ശനത്തില് അദ്ദേഹം തന്നെ പൂര്ണ്ണമായി വികസിപ്പിച്ച കൃതിയായ 'സ്പെക്ട്രം- ഡിയര് മിസ്റ്റര് എല്സ് വര്ത്ത് കെല്ലി ആന്റ് അതേഴ്സ്' ആണ് പ്രദര്ശിപ്പിച്ചിരിക്കുന്നത്

ആലപ്പുഴ: ലോകമേ തറവാട് കലാ പ്രദര്ശന വേദിയില് കലാകാരന് വി എസ് ബ്ലോഡ്സോയുടെ ഓരോ കലാസൃഷ്ടിയും അദ്ദേഹം കണ്ടതോ അനുഭവിച്ചതോ ആയ ഓരോ സന്ദര്ഭത്തെ ഉള്കൊള്ളിച്ചാണ്. ആലപ്പുഴ നഗരത്തിലെ പ്രധാന തുണിക്കടകളിലൊന്നില് വീട്ടുകാര്ക്കൊപ്പം പോയപ്പോള് വിവിധ നിറത്തിലുള്ള നിരവധി ബ്ലൗസിന്റെ കഷണങ്ങള് അദ്ദേഹത്തിന്റെ കണ്ണില് പെട്ടു. കലാ പ്രദര്ശത്തിലെ ഛായാരൂപത്തിന്റെ ഉത്ഭവവും അതായിരുന്നു. ലോകമേ തറവാട് കലാ പ്രദര്ശനത്തില് അദ്ദേഹം തന്നെ പൂര്ണ്ണമായി വികസിപ്പിച്ച കൃതിയായ 'സ്പെക്ട്രം- ഡിയര് മിസ്റ്റര് എല്സ് വര്ത്ത് കെല്ലി ആന്റ് അതേഴ്സ്' ആണ് പ്രദര്ശിപ്പിച്ചിരിക്കുന്നത്.
ഇരു വശത്തായി വെച്ചിരിക്കുന്ന 23 അടി നീളമുള്ള കലാസൃഷ്ടിയില് ആലപ്പുഴയിലെ ഒരു തുണി കടയില് നിന്നും കൊണ്ടുവന്ന 99 നിറങ്ങളിലുള്ള തുണികളാണ് ഉപയോഗിച്ചിട്ടുള്ളത്. കലാകാരന്റെ തന്നെ മുഖംമൂടി ധരിച്ച 19 തൂണുകളില് ഓരോന്നിനും 7.3 അടി ഉയരമുണ്ട്.
അന്തരിച്ച അമേരിക്കന് കലാകാരനായ എല്സ്വര്ത്ത് കെല്ലിയുടെ സൃഷ്ടികളും ബ്ലോഡ്സോ പുനര്നിര്മ്മിച്ചിട്ടുണ്ട്. അശോക സ്തൂപങ്ങളില് നിന്ന് പ്രചോദനം ഉള്ക്കൊണ്ട് നിര്മ്മിച്ച ശില്പങ്ങള് ഓരോന്നും ഒരോ മുഖംമൂടി കൊണ്ട് അലങ്കരിച്ചിട്ടുണ്ട്. അവയില് ഇന്ത്യന് ഭരണഘടന എന്ന് എഴുതിയിട്ടുണ്ട്. അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള അവകാശം നിര്വചിക്കുന്ന ഭരണഘടനയുടെ ആര്ട്ടിക്കിള് 19 ലേക്കുള്ള വഴിയും കലാകാരന് വിശദീകരിക്കുന്നു.
RELATED STORIES
ശക്തമായ കാറ്റിന് സാധ്യത;കേരള തീരത്ത് 19 വരെ മല്സ്യബന്ധനത്തിന്...
16 May 2022 10:33 AM GMTശിവലിംഗം കണ്ടെത്തിയതായി അഡ്വക്കേറ്റ് കമ്മീഷണര്;ഗ്യാന്വാപി പള്ളി...
16 May 2022 10:17 AM GMTസംഘപരിവാര് കട നശിപ്പിച്ച പഴക്കച്ചവടക്കാരനെ സാഹിത്യമേള ഉദ്ഘാടനം...
16 May 2022 10:03 AM GMTകെ റെയില്:സര്വേ കുറ്റിക്ക് പകരം ജിപിഎസ് സംവിധാനം ഏര്പ്പെടുത്താന്...
16 May 2022 8:20 AM GMTകുന്നംകുളം മാപ്പ് ഉണ്ടെങ്കിൽ തരണേ; സാബു എം ജേക്കബിനെ പരിഹസിച്ച്...
16 May 2022 7:33 AM GMTകല്ലാംകുഴി ഇരട്ടക്കൊല;ലീഗ് നേതാവ് ഉള്പ്പെടെ 25 പ്രതികള്ക്കും...
16 May 2022 7:12 AM GMT