Kerala

ലോക്ക് ഡൗണ്‍: കെഎസ്ആര്‍ടിസിക്ക് ആദ്യദിനത്തില്‍ വന്‍നഷ്ടം

ഇന്നലെ 60 ലക്ഷത്തന്റെ നഷ്ടമാണ് കെഎസ്ആര്‍ടിസിക്കുണ്ടായത്. രണ്ടുലക്ഷം കിലോമീറ്റര്‍ ഓടിയപ്പോള്‍ കലക്ഷന്‍ വെറും 35 ലക്ഷം മാത്രം. ഇന്ധനച്ചെലവില്‍ മാത്രം 20 ലക്ഷമാണ് നഷ്ടമുണ്ടായത്.

ലോക്ക് ഡൗണ്‍: കെഎസ്ആര്‍ടിസിക്ക് ആദ്യദിനത്തില്‍ വന്‍നഷ്ടം
X

തിരുവനന്തപുരം: കൊറോണ വൈറസ് മൂലം രണ്ടുമാസത്തെ നീണ്ട ഇടവേളയ്ക്കുശേഷം ഇന്നലെ സര്‍വീസ് പുനരാരംഭിച്ച കെഎസ്ആര്‍ടിസിക്ക് ആദ്യദിനംതന്നെ വന്‍ നഷ്ടം. ഇന്നലെ 60 ലക്ഷത്തന്റെ നഷ്ടമാണ് കെഎസ്ആര്‍ടിസിക്കുണ്ടായത്. രണ്ടുലക്ഷം കിലോമീറ്റര്‍ ഓടിയപ്പോള്‍ കലക്ഷന്‍ വെറും 35 ലക്ഷം മാത്രം. ഇന്ധനച്ചെലവില്‍ മാത്രം 20 ലക്ഷമാണ് നഷ്ടമുണ്ടായത്. കിലോമീറ്ററിന് 28.22 രൂപയുടെ നഷ്ടമുണ്ടായെന്നാണ് കണക്കുകള്‍. യാത്രക്കാരുടെ എണ്ണത്തിലുള്ള വന്‍കുറവാണ് കെഎസ്ആര്‍ടിസിക്ക് തിരിച്ചടിയായത്. കൂടാതെ, പല നഗരങ്ങളിലും സ്വകാര്യബസ്സുകളും ഓടിത്തുടങ്ങിയിട്ടുണ്ട്. 92 ഡിപ്പോകളില്‍നിന്നായി കെഎസ്ആര്‍ടിസിയുടെ 1,338 ഓര്‍ഡിനറി ബസുകളാണ് ഇന്നലെ സര്‍വീസിന് ഇറങ്ങിയത്. രാവിലെ 7 മുതല്‍ 11 വരെയും വൈകീട്ട് 4 മുതല്‍ 7 വരെയുമാണു സര്‍വീസ്.

ഓരോ ബസ്സിലും സാമൂഹിക അകലം പാലിച്ച് 28 യാത്രക്കാര്‍ വരെ കയറാനാണ് അനുവാദം. ആദ്യദിനമായ ഇന്നലെ 10-15 പേര്‍ മാത്രമേ പല ബസ്സിലുമുണ്ടായിരുന്നുളളൂ. മാസ്‌ക് ധരിക്കാത്തവരെ കയറ്റിയില്ല. ബസ്സുകളില്‍ സാനിറ്റൈസര്‍ നല്‍കി. ചില ജില്ലകളില്‍ ഇടയ്ക്കു കണ്ടെയ്ന്‍മെന്റ് സോണുകള്‍ വരുന്നതിനാല്‍ സാധാരണ പോലെ സര്‍വീസ് നടത്താന്‍ സാധിച്ചില്ല. പകരം റൂട്ട് മാറ്റി സര്‍വീസ് നടത്തേണ്ടതായും വന്നിരുന്നു. ലോക്ക് ഡൗണിനു മുമ്പ് തന്നെ കെഎസ്ആര്‍ടിസി വലിയ പ്രതിസന്ധിയിലായിരുന്നു. ലോക്ക് ഡൗണില്‍ സര്‍വീസ് മുടങ്ങിയതോടെ നഷ്ടം ഇരട്ടിയായി. എന്നാല്‍, വീണ്ടും സര്‍വീസ് ആരംഭിച്ചപ്പോഴും പ്രതീക്ഷിച്ചതിനേക്കാള്‍ വലിയ നഷ്ടമാണ് കോര്‍പറേഷനുണ്ടായത്.

Next Story

RELATED STORIES

Share it