Kerala

പോലിസുകാരുടെ സുരക്ഷ ഉറപ്പുവരുത്തണം: ഡിജിപി

പോലിസുകാരുടെ ക്ഷേമം ഉറപ്പാക്കുന്നതിന് റേഞ്ച് ഡിഐജിമാരും സോണല്‍ ഐജിമാരും നടപടി സ്വീകരിക്കും.

പോലിസുകാരുടെ സുരക്ഷ ഉറപ്പുവരുത്തണം: ഡിജിപി
X

തിരുവനന്തപുരം: രാജ്യത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിന് പിന്നാലെ നിയമ പാലനത്തിനായി നിയോഗിച്ചിട്ടുള്ള പോലിസ് ഉദ്യോഗസ്ഥര്‍ക്ക് സുരക്ഷ ഉറപ്പാക്കുന്നതിനുള്ള എല്ലാ നടപടികളും സ്വീകരിക്കണമെന്ന് സംസ്ഥാന പോലിസ് മേധാവി ലോക്നാഥ് ബെഹ്റ. ഇതു സംബന്ധിച്ച മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കും. നിയന്ത്രണങ്ങള്‍ ദീര്‍ഘനാള്‍ തുടരുന്ന സാഹചര്യത്തില്‍ പോലിസ് ഉദ്യോഗസ്ഥര്‍ക്ക് ജോലി ഷിഫ്റ്റ് അടിസ്ഥാനത്തിലടക്കം മാറ്റം വരുത്താനാണ് ഉദ്ദേശം.

അതേസമയം പോലിസുകാര്‍ക്ക് കൃത്യസമയത്ത് ഭക്ഷണവും വെള്ളവും ലഭ്യമാക്കണം, ഗ്ലൗസ്, മാസ്‌ക്, സാനിറ്റൈസര്‍ എന്നിവ ഉറപ്പാക്കുക, കൃത്യമായ ഇടവേളകളില്‍ കൈകള്‍ കഴുകാന്‍ സംവിധാനമൊരുക്കുക, നിര്‍ബന്ധമായും സാമൂഹ്യ അകലം പാലിക്കുക, പരിശോധന നടത്തുമ്പോള്‍ വാഹനങ്ങളിലോ വ്യക്തികളെയോ തൊടാന്‍ പാടില്ല, മറ്റുള്ളവരോട് സംസാരിക്കുമ്പോള്‍ കൃത്യമായ അകലം പാലിക്കുക തുടങ്ങിയ നിര്‍ദ്ദേശങ്ങളും മുന്നോട്ട് വച്ചിട്ടുണ്ട്. കൂടാതെ വെയിലും ചൂടുമേറ്റ് ജോലി ചെയ്യുന്ന പോലിസുകാരുടെ ക്ഷേമം ഉറപ്പാക്കുന്നതിനുള്ള ഉത്തരവാദിത്തം ജില്ലാ പോലിസ് മേധാവിമാര്‍ക്ക് ആയിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഡിവൈഎസ്പി തലത്തിലെ ഉദ്യോഗസ്ഥനായിരിക്കും പോലിസുകാരെ ഡ്യൂട്ടിക്ക് നിയോഗിക്കുന്നതിനുള്ള ചുമതല. പോലിസുകാരുടെ ക്ഷേമം ഉറപ്പാക്കുന്നതിന് റേഞ്ച് ഡിഐജിമാരും സോണല്‍ ഐജിമാരും നടപടി സ്വീകരിക്കും. ബറ്റാലിയനിലെ ഉദ്യോഗസ്ഥരുടെ ക്ഷേമം ഉറപ്പാക്കുന്നതിന് അസിസ്റ്റന്റ് കമാന്റന്റ് റാങ്കിലുള്ള ഉദ്യോഗസ്ഥനെ നിയോഗിക്കും. ഡ്യൂട്ടിയില്‍ ഇല്ലാത്ത ബറ്റാലിയനുകളിലെ പോലിസുകാര്‍ ബാരക്കില്‍ത്തന്നെ തുടരണം. എല്ലാദിവസവും പോലിസുകാര്‍ക്ക് കൃത്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കണമെന്നും ബെഹ്റ ആവശ്യപ്പെട്ടു.

Next Story

RELATED STORIES

Share it