Kerala

പ്രതിസന്ധിയെ കൂട്ടായ്മയിലൂടെ തരണം ചെയ്തു; ഷിമോഗയില്‍ നിന്ന് നെട്ടൂരിലെ രോഗിക്ക് കാന്‍സര്‍ മരുന്ന് എത്തിച്ച് നല്‍കി എസ്ഡിപി ഐയും പോലിസും

എറണാകുളം ജില്ലയില്‍ മരട് നഗരസഭയിലെ നെട്ടൂര്‍ ആഞ്ഞിലിവേലില്‍ രാജപ്പന്‍ ഭാര്യ ശാന്തയ്ക്കാണ് കാന്‍സറിനുള്ള മരുന്ന് എത്തിച്ചത്. ഷിമോഗയില്‍ നിന്നുള്ള പച്ചമരുന്നാണ് ശാന്ത രണ്ട് വര്‍ഷത്തോളമായി കഴിച്ചിരുന്നത്. എന്നാല്‍ ലോക് ഡൗണിനെ തുടര്‍ന്ന് രണ്ട് മാസത്തിലേറെയായി മരുന്ന് മുടങ്ങിയിരുന്നു

പ്രതിസന്ധിയെ കൂട്ടായ്മയിലൂടെ തരണം ചെയ്തു; ഷിമോഗയില്‍ നിന്ന് നെട്ടൂരിലെ രോഗിക്ക് കാന്‍സര്‍ മരുന്ന് എത്തിച്ച് നല്‍കി എസ്ഡിപി ഐയും പോലിസും
X

കൊച്ചി: ഷിമോഗയില്‍ നിന്ന് എറണാകുളം നെട്ടൂരിലേക്ക് കാന്‍സര്‍ മരുന്ന് എത്തിച്ച് എസ്ഡിപിഐയും കേരള പോലിസും. കൂട്ടായ്മകളിലൂടെ ജനങ്ങളുടെ പ്രതിസന്ധി എങ്ങനെ തരണം ചെയ്യാമെന്നതിന് ഉദാഹരണമാണ് ഈ അനുഭവം . എറണാകുളം ജില്ലയില്‍ മരട് നഗരസഭയിലെ നെട്ടൂര്‍ ആഞ്ഞിലിവേലില്‍ രാജപ്പന്‍ ഭാര്യ ശാന്തയ്ക്കാണ് കാന്‍സറിനുള്ള മരുന്ന് എത്തിച്ചത്. ഷിമോഗയില്‍ നിന്നുള്ള പച്ചമരുന്നാണ് ശാന്ത രണ്ട് വര്‍ഷത്തോളമായി കഴിച്ചിരുന്നത്. എന്നാല്‍ ലോക് ഡൗണിനെ തുടര്‍ന്ന് രണ്ട് മാസത്തിലേറെയായി മരുന്ന് മുടങ്ങിയിരുന്നു. മരുന്ന് മുടങ്ങിയതറിഞ്ഞ പൊതുപ്രവര്‍ത്തകനായ ഷെമീര്‍ ആഞ്ഞിലിവേലില്‍ എസ് ഡി പി ഐ തൃപ്പൂണിത്തുറ മണ്ഡലം പ്രസിഡന്റ് നിയാസ് മുഹമ്മദാലിയെ സമീപിച്ചു


അദ്ദേഹം കര്‍ണ്ണാടക ഷിമോഗയിലുള്ള എസ്ഡിപിഐ നേതൃത്വമായ ഷഹീറുമായി ബന്ധപ്പെടുകയും മരുന്ന് വാങ്ങി മംഗലാപുരത്തുള്ള ഖാദര്‍ മംഗലാപുരത്തിന്റെ കൈവശം പാര്‍ട്ടി പ്രവര്‍ത്തകരിലൂടെ എത്തിച്ചു. ഈ മരുന്ന് അദ്ദേഹം മംഗലാപുരത്ത് നിന്നും കാസര്‍ഗോഡേക്ക് മരുന്ന് എത്തിച്ചുകൊണ്ടിരിക്കുന്ന ഷെഫീഖ് ചൂരിയെ ഏല്‍പിക്കുകയും ചെയ്തു. ഷെഫീഖ്ചൂരി കാസര്‍ഗോഡ് ടൗണ്‍ പോലിസിന് മരുന്ന് കൈമാറി. തുടര്‍ന്ന് കാസര്‍ഗോഡ് പോലിസ് മറ്റു പോലിസ് സ്റ്റേഷനുകള്‍ മുഖേന പനങ്ങാട് പോലിസ് സ്റ്റേഷനില്‍ എത്തിച്ചു.തുടര്‍ന്ന് സ്റ്റേഷനില്‍ നിന്നും വിവരമറിയിച്ചതിനെ തുടര്‍ന്ന് എസ് ഡി പി ഐ തൃപ്പൂണിത്തുറ മണ്ഡലം പ്രസിഡന്റ് നിയാസ് മുഹമ്മദാലിയെ മരുന്ന് വാങ്ങി ശാന്തയുടെ വീട്ടില്‍ എത്തിക്കുകയായിരുന്നു.

Next Story

RELATED STORIES

Share it